കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമോ? ഉത്തരാഖണ്ഡില്‍ സഹായിക്കുമോ? റാവത്തിന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് വരുമോ? ദീര്‍ഘകാലമായുള്ള ചോദ്യമാണിത്. ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത്. ആദ്യം പ്രശാന്ത് കോണ്‍ഗ്രസില്‍ ചേരട്ടെ എന്നാണ് റാവത്തിന്റെ നിലപാട്. അദ്ദേഹത്തിന് പാര്‍ട്ടിയിലേക്ക് വരാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം ഇത്തരത്തില്‍ പ്രവര്‍ത്തിക്കണമെന്നൊന്നും പറയാന്‍ പാടില്ലെന്നും റാവത്ത് മുന്നറിയിപ്പ് നല്‍കി. ഒരു വ്യക്തിയുടെ താല്‍പര്യങ്ങള്‍ വഴങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കാന്‍ പാടില്ല. അയാള്‍ എത്ര കഴിവുള്ളവനായാലും അത് അങ്ങനെ തന്നെയാണെന്നും റാവത്ത് പറഞ്ഞു. പ്രശാന്ത് മാറ്റങ്ങള്‍ക്കായിട്ടാണ് കോണ്‍ഗ്രസിലേക്ക് വരുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ആര്യന്‍ ഖാന് ജയിലില്‍ കൗണ്‍സിലിംഗ്, എന്‍സിബി മാത്രമല്ല, സമീര്‍ വാംഖഡെയോട് താരപുത്രന്‍ പറഞ്ഞത് ഇങ്ങനെആര്യന്‍ ഖാന് ജയിലില്‍ കൗണ്‍സിലിംഗ്, എന്‍സിബി മാത്രമല്ല, സമീര്‍ വാംഖഡെയോട് താരപുത്രന്‍ പറഞ്ഞത് ഇങ്ങനെ

1

മമതാ ബാനര്‍ജിക്കെതിരെ പരസ്യമായി തന്നെയും റാവത്ത് രംഗത്ത് വന്നു. തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതാക്കളെയാണ് അവര്‍ അടര്‍ത്തിയെടുക്കുന്നത്. മമതയുടെ നീക്കങ്ങള്‍ ഒരിക്കലും പ്രതിപക്ഷ ഐക്യത്തെ സഹായിക്കില്ലെന്നും റാവത്ത് തുറന്നടിച്ചു. ഇതോടെ മമതയ്‌ക്കെതിരെ കോണ്‍ഗ്രസിലുള്ള അഭിപ്രായ വ്യത്യാസമാണ് പരസ്യമായിരിക്കുന്നത്. നേരത്തെ തന്നെ ഭൂപേഷ് ബാഗല്‍ അടക്കമുള്ളവര്‍ മമതയുമായി സഖ്യം വേണ്ടെന്ന് നിലപാട് സ്വീകരിച്ചതാണ്. ഗോവയിലും അസമിലും ത്രിപുരയിലുമെല്ലാം കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളാണ് തൃണമൂലില്‍ ചേര്‍ന്നത്.

സോണിയാ ഗാന്ധിയെ നേരത്തെ കണ്ട് പ്രതിപക്ഷ ഐക്യത്തെ കുറിച്ച് സംസാരിച്ചതാണ് മമത ബാനര്‍ജി. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി അത്ര നല്ല ബന്ധവും അവര്‍ക്കില്ല. പ്രശാന്ത് കിഷോറിനെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് മമതയെന്ന് ടീം രാഹുലും ആരോപിക്കുന്നുണ്ട്. അതാണ് പ്രശാന്ത് കിഷോറിന്റെ വരവ് വൈകിപ്പിക്കുന്നത്. രാഹുലിനും പ്രിയങ്ക ഗാന്ധിക്കും പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പ്രശാന്ത് തൃണമൂല്‍ ചാരനാണെന്ന് പല നേതാക്കളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അടിത്തറ തന്നെ ഇല്ലാതാക്കും പ്രശാന്ത് എന്നാണഅ ഇവര്‍ ഉന്നയിക്കുന്നത്.

ഇന്ത്യന്‍ പൗരനും ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും കോണ്‍ഗ്രസില്‍ ചേരാവുന്നതാണെന്ന് ഹരീഷ് റാവത്ത് പറയുന്നു. പുതിയ ആശയങ്ങള്‍ കോണ്‍ഗ്രസ് എപ്പോഴും സ്വീകരിക്കുന്നുണ്ട്. എന്നാല്‍ അയാളെ മാത്രം ആശ്രയിച്ച് കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ല. അയാള്‍ എത്ര വലിയവനായാലും, നിങ്ങള്‍ ഇനി പാര്‍ട്ടിയുടെ കാര്യം നോക്കൂ എന്ന് പറയാനാവില്ല. കാരണം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതി അങ്ങനെയല്ല. കോണ്‍ഗ്രസ് ജനാധിപത്യ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും റോളുണ്ടാവും. കോണ്‍ഗ്രസിലൂടെ പ്രശാന്ത് കിഷോറിന് വളരെ പ്രധാന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ അദ്ദേഹത്തെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും റാവത്ത് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഭരണഘടനയും പാരമ്പര്യവും പ്രശാന്ത് അംഗീകരിക്കണം. അത് മനസ്സില്‍ കണ്ട് മാത്രമേ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരൂ എന്നും ഹരീഷ് റാവത്ത് വ്യക്തമാക്കി. ഉത്തരാഖണ്ഡില്‍ പ്രശാന്ത് കോണ്‍ഗ്രസിനെ സഹായിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത് കോണ്‍ഗ്രസ് ജയിക്കുമെന്ന് ഉറപ്പുള്ള സംസ്ഥാനമാണ്. ഹരീഷ് റാവത്ത് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന സൂചനകളുമുണ്ട്. എന്നാല്‍ ഒരു ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യവും നേരത്തെ ഉയര്‍ന്നിരുന്നു. ഇതിനെ റാവത്ത് തന്നെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്തരാഖണ്ഡില്‍ പ്രശാന്ത് സഹായിക്കുന്ന കാര്യം ഉറപ്പായിട്ടില്ല.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

പ്രശാന്ത് അറിയപ്പെടുന്ന തിരഞ്ഞെടുപ്പ് സ്ട്രാറ്റജിസ്റ്റാണ്. അദ്ദേഹത്തിന് മികവുണ്ട്. കോണ്‍ഗ്രസിന് ഇതില്‍ നിന്ന് നേട്ടമുണ്ടാക്കാം. കോണ്‍ഗ്രസിന് പക്ഷേ ഒരു രീതിയുണ്ട്. അതിലൂടെ വേണം അദ്ദേഹം മുന്നോട്ട് വരാം. ആദ്യം അദ്ദേഹം പാര്‍ട്ടിയില്‍ അംഗത്വമെടുക്കണം. അതിന് ശേഷം എന്ത് പദവി അദ്ദേഹത്തിന് നല്‍കുമെന്ന് ഞങ്ങള്‍ തീരുമാനിക്കും. പ്രശാന്ത് കിഷോറിനെ പോലൊരു നേതാവിനെ കുറേ കാലം ഒരു പദവിക്കായി പരിഗണിച്ചിരുന്നാല്‍ പോര. അദ്ദേഹത്തിന് ഒരു പദവി വേഗത്തില്‍ നല്‍കണം. അതിന് ആദ്യം അദ്ദേഹം കോണ്‍ഗ്രസില്‍ ചേരണം. എന്താണ് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളെന്നും അവയെങ്ങനെ നടപ്പാക്കുമെന്നും അറയിക്കണമെന്നും റാവത്ത് വ്യക്തമാക്കി.

കമലും രജനിയും തോറ്റുമടങ്ങി, തമിഴകത്ത് തീക്കാറ്റായി ഇളയ ദളപതി, സ്റ്റാലിനെ വെല്ലുന്ന എംജിആറാവുമോ?കമലും രജനിയും തോറ്റുമടങ്ങി, തമിഴകത്ത് തീക്കാറ്റായി ഇളയ ദളപതി, സ്റ്റാലിനെ വെല്ലുന്ന എംജിആറാവുമോ?

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
prashant kishor should join congress and give suggestions, harish rawat announces his stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X