കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കൂട്ടുകെട്ട് ഗുണം ചെയ്തോ? നിതീഷ് കുമാറിനെ ചോദ്യത്തില്‍ കൊരുത്ത് പ്രശാന്ത് കിഷോര്‍

Google Oneindia Malayalam News

പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരസ്യമായി കടന്നാക്രമിച്ച് പ്രശാന്ത് കിഷോര്‍. സംസ്ഥാനത്ത് വികസനത്തിന്റെ അഭാവമുണ്ടെന്ന് ചൂണ്ടിക്കാണിച്ച പ്രശാന്ത് കിഷോര്‍ സംസ്ഥാനത്ത് പുതിയ പ്രചാരണത്തിനും തുടങ്ങുമെന്നും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന നൂറ് ദിവസത്തിനിടെ ബിഹാര്‍ മുഴുവന്‍ സഞ്ചരിച്ച് നിതീഷ് കമാറിന്റെ ദുര്‍ഭരണത്തെക്കുറിച്ച് 'ബാത്ത് ബിഹാര്‍ കി' എന്ന പേരില്‍ പ്രചാരണം നടത്തുമെന്നാണ് പ്രശാന്ത് കിഷോറിന്റെ ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം. 2020ല്‍ ബിഹാര്‍ നിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രശാന്ത് കിഷോറിന്റെ പ്രാചാരണം പുതിയ യുവനേതൃ നിരയെ മുന്‍നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് കൂടിയുള്ളതാണ്.

കശ്മീരി വിദ്യാർത്ഥികളെ ബജ്‌റംഗ്ദള്‍ പ്രവർത്തകർ കയ്യേറ്റം ചെയ്തു; മർദ്ദനം കർണാടക കോടതിക്ക് മുന്നിൽ!കശ്മീരി വിദ്യാർത്ഥികളെ ബജ്‌റംഗ്ദള്‍ പ്രവർത്തകർ കയ്യേറ്റം ചെയ്തു; മർദ്ദനം കർണാടക കോടതിക്ക് മുന്നിൽ!

പുതിയ ബിഹാറിനായി...

പുതിയ ബിഹാറിനായി...

ഞാന്‍ എവിടെയും പോയിട്ടില്ല. ബിഹാറിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാനിവിടെയുണ്ട്. സംസ്ഥാനത്തെ വികസനം നേരില്‍ കാണുന്നതിനായി ബിഹാറിലെ യുവാക്കളെ ക്ഷണിക്കുന്നുവെന്നും യുവാക്കള്‍ക്ക് ബിഹാറിനെ കെട്ടിപ്പടുക്കുന്നതിനായി തനിക്കൊപ്പം ചേരാമെന്നുമാണ് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയത്.

 മാര്‍ച്ച് 2൦ന് തുടക്കം

മാര്‍ച്ച് 2൦ന് തുടക്കം


വികസന റേറ്റിംഗില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് താഴെ വരാത്തൊരു സംസ്ഥാനത്തിനായി പ്രവര്‍ത്തിക്കുന്നതിനായി എല്ലാവരെയും ക്ഷണിക്കുന്നതായും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ 22ാം സ്ഥാനത്തുനിന്ന് വികസനത്തില്‍ ബിഹാര്‍ പത്താമത് എത്തുകയാണ് വേണ്ടത്. രാജ്യത്തെ പത്ത് മികച്ച സംസ്ഥാനങ്ങളിലൊന്നായി ബിഹാറിനെ മാറ്റുകയാണ് എന്റെ ലക്ഷ്യം. മാര്‍ച്ച് 20ന് തന്റെ പ്രചാരണം തുടങ്ങുമെന്നും പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 യുവതലമുറ കുടിയേറ്റത്തിന്

യുവതലമുറ കുടിയേറ്റത്തിന്

ജെഡിയു തലവനായ നിതീഷ് കുമാര്‍ നേരത്തെ ബിഹാറിനായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനം മോശപ്പെട്ട നിലയിലൂടെയാണ് കടന്നുപോകുന്നതെന്നും യുവതലമുറ മികച്ച ജീവിത സാഹചര്യങ്ങള്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ബിജെപി- ജെഡിയു സഖ്യത്തെ കടന്നാക്രമിച്ചുകൊണ്ടാണ് പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിട്ടുള്ളത്.

 പുതിയ കുട്ടുകെട്ട് ഗുണം ചെയ്തോ?

പുതിയ കുട്ടുകെട്ട് ഗുണം ചെയ്തോ?

കഴിഞ്ഞ 15 വര്‍ഷമായി നിതീഷ് കുമാര്‍ സര്‍ക്കാരിന് കീഴില്‍ വളരെയധികം വികസനമുണ്ടായിട്ടുണ്ട്. എന്നാല്‍ ഈ പുതിയ കൂട്ടൂകെട്ട് ഏതെങ്കിലും തരത്തില്‍ സഹായിച്ചിട്ടുണ്ടോ? ഗോഡ്സെയുടെ ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കൊപ്പമാണ് നിതീഷ് കുമാര്‍ ചേര്‍ന്നിട്ടുള്ളത്. ഗാന്ധിയ്ക്കും ഗോഡ്സെയ്ക്കും ഒരുമിച്ച് പോകാന്‍ സാധിക്കില്ല. 2005ല്‍ ബിഹാര്‍ ദരിദ്ര സംസ്ഥാനമായിരുന്നു. ഇപ്പോഴും അത് തുടകരുക തന്നെയാണ്. നിതീഷ് കുമാര്‍ ഭരണ മോഡലിനെ ആരും ചോദ്യം ചെയ്യാനില്ല.

 വികസനം എങ്ങനെ...

വികസനം എങ്ങനെ...

ലാലു പ്രസാദിന്റെ ഭരണത്തിന് ശേഷം സംസ്ഥാനം എത്ര വികസിച്ചു എന്നതിനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കേണ്ടത്. ഇപ്പോള്‍ 15 നിങ്ങള്‍ സംസ്ഥാനം ഭരിക്കുന്നു. മഹാരാഷ്ട്രയെയും കര്‍ണാടകയുമായി താരതമ്യം ചെയ്യുമ്പോള്‍ ബിഹാര്‍ എത്രത്തോളം വികസിച്ചു എന്നാണ് നിതീഷ് കുമാറിനെ ഉന്നംവെച്ചുള്ള പ്രശാന്ത് കിഷോറിന്റെ ചോദ്യം.

English summary
Prashant Kishor to Launch 'Baat Bihar Ki' With Aim to Mobilise 1 Crore Youth in 100 Days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X