കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ രക്ഷിക്കല്‍ നിങ്ങളുടെ കടമ, സംസ്ഥാനങ്ങളോട് പൗരത്വ നിയമത്തിനെതിരെ പോരാടാന്‍ പ്രശാന്ത് കിഷോര്‍

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തിനെതിരെ പടയൊരുക്കവുമായി ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നിയമത്തിനെതിരെ പോരാട്ടം നടത്തണണെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ജെഡിയുവിലെ പോരാട്ടം സജീവമായിരിക്കുകയാണ്. പൗരത്വ ബില്ലിനെ നേരത്തെ രാജ്യസഭയില്‍ ജെഡിയു പിന്തുണച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ നേതാക്കള്‍ ഈ ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

1

ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാന്‍ ഈ 16 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മാത്രമേ സാധിക്കൂ. ഭരണഘടനാ വിരുദ്ധമായ ബില്ലിനെ തടയേണ്ടത് അത്യാവശ്യമാണ്. ഭൂരിപക്ഷം ബില്ലിനെ പാര്‍ലമെന്റില്‍ പാസാക്കാന്‍ സഹായിച്ചു. എന്നാല്‍ നീതി ന്യാവ്യവസ്ഥയ്ക്കത് അപ്പുറം, ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കേണ്ടത് ഈ ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കണമെന്നും പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടിരുന്നു.

മൂന്ന് മുഖ്യമന്ത്രിമാര്‍ പൗരത്വ ബില്‍ സ്വന്തം സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. കേരളം, ബംഗാള്‍, പഞ്ചാബ് എന്നിവര്‍ മാതൃകയാണ്. മറ്റുള്ളവരും നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണമെന്നും പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടു. നേരത്തെ പരസ്യമായി ബില്ലിനെതിരെ കിഷോര്‍ രംഗത്ത് വന്നിരുന്നു. പൗരത്വ നിയമം രാജ്യത്തെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജെഡിയു ബില്ലിനെ പിന്തുണച്ചതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചിരുന്നു.

Recommended Video

cmsvideo
Won't Allow Citizenship Amendment Bill In Kerala, Says Pinarayi Vijayan | Oneindia Malayalam

മതേതര മൂല്യങ്ങളും ഗാന്ധിയന്‍ രീതിയുമുള്ള ഒരുപാര്‍ട്ടി ഒരിക്കലും പൗരത്വ ബില്ലിനെ പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നുവെന്നും നിതീഷ് കുമാറിനെയും നേതൃത്വത്തെയും സൂചിപ്പിച്ച് കിഷോര്‍ ബില്‍ വോട്ടിനിട്ടപ്പോള്‍ പറഞ്ഞിരുന്നു. നേരത്തെ 55 ശതമാനം വരുന്ന ജനവിഭാഗം ബിജെപിക്കൊപ്പമല്ലെന്നും, അപ്പോള്‍ ഇത് എങ്ങനെ നടപ്പാക്കാന്‍ സാധിക്കുമെന്നും പ്രശാന്ത് കിഷോര്‍ ചോദിച്ചിരുന്നു. അതേസമയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ബിജെപി പറഞ്ഞ സാഹചര്യത്തിലാണ് ജെഡിയു ബില്ലിനെ പിന്തുണച്ചത്.

പൗരത്വഭേദഗതി നിയമം: ത‍ൃണമൂല്‍ എംപിക്ക് തിരിച്ചടി, ഹര്‍ജിക്ക് സുപ്രീം കോടതിയുടെ അടിയന്തര പരിഗണനയില്ലപൗരത്വഭേദഗതി നിയമം: ത‍ൃണമൂല്‍ എംപിക്ക് തിരിച്ചടി, ഹര്‍ജിക്ക് സുപ്രീം കോടതിയുടെ അടിയന്തര പരിഗണനയില്ല

English summary
prashant kishor urges 16 non bjp cms to take stand against citizenship act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X