കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിലും കോണ്‍ഗ്രസിന് പാളുന്നു;അമരീന്ദര്‍സിംഗിന് തെറ്റി;തെരഞ്ഞെടുപ്പില്‍ ഒപ്പമില്ലെന്ന് പ്രശാന്ത്

  • By News Desk
Google Oneindia Malayalam News

ദില്ലി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത്് കിഷോര്‍ എത്തുമെന്ന് നേരത്തെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പ്രശാന്ത് കിഷോര്‍ തന്നോട് സമ്മതിച്ചിരുന്നുവെന്നായിരുന്നു അനരീന്ദര്‍സിംഗ് വ്യക്തമാക്കിയത്. എന്നാല്‍ അമരീന്ദര്‍ സിംഗിനെ പൂര്‍ണ്ണമായും തള്ളി രംഗത്തെത്തിയിരിക്കുകയാണ് പ്രശാന്ത്കിഷോര്‍.

ഡികെ ശിവകുമാറിന്റെ 'വഴി തടഞ്ഞ്' യെഡ്ഡി; ബിജെപിയെ പൂട്ടാന്‍ ബദല്‍ പദ്ധതി ഒരുക്കി കോണ്‍ഗ്രസ്ഡികെ ശിവകുമാറിന്റെ 'വഴി തടഞ്ഞ്' യെഡ്ഡി; ബിജെപിയെ പൂട്ടാന്‍ ബദല്‍ പദ്ധതി ഒരുക്കി കോണ്‍ഗ്രസ്

കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കില്ല

കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കില്ല

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലായെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രശാന്ത് കിഷോര്‍. ഇതോടെ വെട്ടിലായിരിക്കുകയാണ് അമരീന്ദര്‍ സിംഗ്. 2017 ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷത്തോടെ വിജയിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയായിരുന്നു പ്രശാന്തി കിഷോര്‍.

2017 ല്‍

2017 ല്‍

ഞങ്ങള്‍ സുഹൃത്തുക്കളാണ്. തെരഞ്ഞെടുപ്പില്‍ തന്ത്രജ്ഞനായി അദ്ദേഹം എത്തണമെന്നാണ് ഞങ്ങളുടെ എംഎല്‍എമാര്‍ പറഞ്ഞത്. അദ്ദേഹത്തിന് അതില്‍ സന്തോഷവുമാണ് എന്നായിരുന്നു അമരീന്ദര്‍ സിംഗ് പറഞ്ഞത്. 2017 ലെ പഞ്ചാബിലെ വിജയത്തിന് ശേഷം കോണ്‍ഗ്രസ് യുപി ഏര്‍പ്പിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ്-എസ്പി സഖ്യം ബിജെപിയോട് പരാജയപ്പെടുകയായിരുന്നു.

ഊഹകച്ചവടങ്ങള്‍ ഒഴിവാക്കണം

ഊഹകച്ചവടങ്ങള്‍ ഒഴിവാക്കണം

എന്നാല്‍ കോണ്‍ഗ്രസിനായി പ്രശാന്ത് കിഷോര്‍ എത്തുന്നുവെന്ന വാദങ്ങളെല്ലാം തള്ളുകയാണ് അദ്ദേഹം. കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. എല്ലാ ഊഹകച്ചവടങ്ങളും ഒഴിവാക്കണമെന്നുമാണ് പ്രശ്ാന്തി കിഷോര്‍ പറയുന്നത്. താന്‍ ഇതിനകം തന്നെ വിഷയത്തില്‍ നിരവധി തവണ നിലപാട് വ്യക്തമാക്കിയതാണ്. അതില്‍ ഇനി കൂടുതലൊന്നും കൂട്ടിചേര്‍ക്കാനില്ല. കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കിഷോര്‍ ആവര്‍ത്തിച്ചു.

 കോണ്‍ഗ്രസിലും അതൃപ്തി

കോണ്‍ഗ്രസിലും അതൃപ്തി

അതേസമയം പ്രശാന്ത് കിഷോര്‍ വരുന്നതിലും പഞ്ചാബ് കോണ്‍ഗ്രസില്‍ എതിര്‍പ്പുകള്‍ പ്രകടമായിരുന്നു. നിരവധി പാര്‍ട്ടി എംഎല്‍എമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രശാന്ത് കിഷോറിനെ ഇറക്കേണ്ടതില്ലായെന്ന് അതൃപ്തി അറിയിച്ചിരുന്നു. പ്രശാന്ത് കിഷോറിന്റെ സഹായം തേടുന്നത് മികച്ച ഐഡിയ അല്ലായെന്ന് കാട്ടി ചില എംഎല്‍ൊര്‍ അമരീന്ദര്‍ സിംഗിനെ സമീപിച്ചിരുന്നു.

നിര്‍വാണ്‍ സിങ്

നിര്‍വാണ്‍ സിങ്

നേരത്തെ അമരീന്ദര്‍ സിംഗിന്റെ കൊച്ചുമകന്‍ പ്രശാന്ത് കിഷോറിനെ സമീപീച്ചിരുന്നു. രണ്ട് മണിക്കൂറോളം കാത്ത് നിന്നെങ്കിലും ആ കൂടികാഴ്ച്ച ഫലം കണ്ടില്ലെന്നായിരുന്നു പ്രശാന്ത് കിഷോറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ നിര്‍വാണ്‍ സിങ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 അമിത്ഷായുമായി തെറ്റി

അമിത്ഷായുമായി തെറ്റി

നേരത്തെ 2014 ല്‍ പ്രശാന്ത് കിഷോര്‍ നരേന്ദ്രമോദിയുടെ ക്യാംപയിന്‍ നയിച്ചിരുന്നു. പിന്നീട് അന്ന് ബിജെപി അധിയക്ഷനുമായ അമിത്ഷായുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബിജെപിയുമായുള്ള ബന്ധം അവസാനപ്പിക്കുകയായിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.

English summary
Prashant Kishor Will not be working For Congress in 2022 Punjab Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X