കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലിലായവര്‍ പറയുന്നതൊന്നും ആരും വിശ്വസിക്കില്ല, ലാലുവിന് പ്രശാന്ത് കിഷോറിന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ ജെഡിയു നേതാവ് പ്രശാന്ത് കിഷോറും ആര്‍ജെഡിയും തമ്മിലുള്ള പോര് കനക്കുന്നു. നേരത്തെ ജെഡിയുവിന് വേണ്ടി പ്രശാന്ത് കിഷോര്‍ തിരഞ്ഞെടുപ്പ് സഖ്യത്തിനായി ശ്രമിച്ചിരുന്നുവെന്ന് റാബ്രി ദേവി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ അദ്ദേഹത്തെ പടിയിറക്കി വിട്ടെന്നായിരുന്നു റാബ്രി ദേവി പറഞ്ഞത്. എന്നാല്‍ ലാലു പ്രസാദ് യാദവിനെ ഈ വിഷയത്തില്‍ സംവാദത്തിന് വെല്ലുവിളിച്ചിരിക്കുകയാണ് പ്രശാന്ത് കിഷോര്‍. ധൈര്യമുണ്ടെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവര്‍ അത് തെളിയിക്കട്ടയെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ വെല്ലുവിളി.

1

പ്രശാന്ത് കിഷോര്‍ ആര്‍ജെഡിയും ജെഡിയുവും തമ്മിലുള്ള ഒരു ലയനത്തിനായി സമീപിച്ചിരുന്നുവെന്നും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ലാലുവിനെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനമെന്നും റാബ്രി പറയുന്നു. ആര്‍ജെഡിയുടെ സ്റ്റാഫുകളും സുരക്ഷാ ഉദ്യോഗസ്ഥരും അതിന് സാക്ഷികളാണ്. അഞ്ച് തവണയെങ്കിലും അദ്ദേഹം വിളിച്ചിരുന്നു. കിഷോര്‍ ഇക്കാര്യം നിഷേധിച്ചിക്കുകയാണെങ്കില്‍, അത് വലിയ നുണയാണെന്നും റാബ്രി ദേവി പറഞ്ഞു.

അഴിമതി നടത്തിയതില്‍ ജയിലില്‍ കഴിയുന്നവരും പൊതു സ്വത്ത് കൊള്ളയടിച്ചവരുമൊക്കെയാണ് തങ്ങള്‍ സത്യം മാത്രമേ പറയൂ എന്ന് പറയുന്നത്. ഇവര്‍ പറയുന്നതൊന്നും ആരും വിശ്വസിക്കില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ജനങ്ങള്‍ തീരുമാനിക്കട്ടെ ആരാണ് സത്യം പറയുന്നതെന്ന്. നമുക്ക് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സംവാദം നടത്താം. അപ്പോള്‍ സത്യം കൃത്യമായി തന്നെ ജനങ്ങള്‍ക്ക് മുന്നിലെത്തുമെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.

ഇതിന് പിന്നാലെ ആര്‍ജെഡിയും പ്രശാന്ത് കിഷോറിന് മറുപടി നല്‍കിയിട്ടുണ്ട്. നിങ്ങളുടെ വയസ്സിനേക്കാള്‍ പരിചയസമ്പത്തുണ്ട് ഞങ്ങളുടെ പാര്‍ട്ടിക്ക്. നിങ്ങളെ പോലുള്ള നിരവധി രാഷ്ട്രീയത്തിലിറങ്ങുകയും തിരിച്ചുപോകാറുമുണ്ട്. നിങ്ങള്‍ മോദി നിതീഷ് സഖ്യത്തിന് മുന്നില്‍ കഥകള്‍ അവതരിപ്പിച്ചാല്‍ മതി. ഞങ്ങള്‍ സത്യം വെളിപ്പെടുത്തിയാല്‍ നിങ്ങളുടെ പ്രതിച്ഛായ തകര്‍ന്നു പോകുമെന്നും ആര്‍ജെഡി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

പ്രിയങ്കയുടെ ബോട്ടുയാത്രയ്ക്ക് രണ്ടാം ഭാഗം.... തുടക്കം വാരണാസിയില്‍, ലക്ഷ്യം 4 മണ്ഡലങ്ങള്‍പ്രിയങ്കയുടെ ബോട്ടുയാത്രയ്ക്ക് രണ്ടാം ഭാഗം.... തുടക്കം വാരണാസിയില്‍, ലക്ഷ്യം 4 മണ്ഡലങ്ങള്‍

English summary
prashant kishore challenge to lalu yadav rjd replies with a jab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X