Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ പ്രതിരോധിക്കാന്‍ മമതയ്ക്ക് മൂന്ന് 'മന്ത്ര'ങ്ങളുമായി പ്രശാന്ത് കിഷോര്‍

കൊല്‍ക്കത്ത: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബംഗാളില്‍ വിജയക്കൊടി പാറിക്കാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും. എന്നാല്‍ ബിജെപി അതിശക്തമായ പ്രതിപക്ഷമായി ഉയര്‍ന്നുവന്ന സംസ്ഥാനത്ത് അതില്‍ എത്രത്തോളം വിജയം കാണാന്‍ കഴിയുമെന്ന കാര്യത്തില്‍ തൃണമൂലിനുള്ളില്‍ തന്നെ ശക്തമായ ആശങ്കയുണ്ട്. ശക്തിക്ഷയിച്ച കോണ്‍ഗ്രസിനും സിപിഎമ്മിനം വലിയ പ്രധാന്യം നല്‍കാതെ ബിജെപിയെ എങ്ങനെ തളയ്ക്കാന്‍ കഴിയുമെന്നാണ് മമത ആലോചിക്കുന്നത്.

എന്തുവിലകൊടുത്തും 2021 ലും സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്‍റെ സഹകരണം മമത നേടിയത്. പാര്‍ട്ടിയുടെ സഹായത്തിനായി പ്രശാന്ത് കിഷോറിനെ നിയമിച്ചതായി തൃണമൂല്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2021 ലെ തിരഞ്ഞെടുപ്പില്‍ മമതക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രശാന്ത് കിഷോര്‍ തുടങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിനെ മുന്‍ നിര്‍ത്തി മമത സ്വീകരിക്കേണ്ട ' മൂന്ന് മന്ത്ര'ങ്ങളും അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

ബിജെപിയുടെ മുന്നേറ്റം

ബിജെപിയുടെ മുന്നേറ്റം

2011 മുതല്‍ ബംഗാളില്‍ അധികാരത്തിലിരിക്കുന്ന മമത ബാനര്‍ജി വലിയ വെല്ലുവിളിയാണ് ബിജെപിയില്‍ നിന്ന് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബിജെപി തങ്ങളുടെ സ്വാധീനം എന്താണെന്ന് തെളിയിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ 42 ലോക്സഭ സീറ്റുകളില്‍ 18 സീറ്റിലായിരുന്നു ഇത്തവണ ബിജെപി ബംഗാളില്‍ വിജയിച്ചത്. 2014 ലെ രണ്ട് സീറ്റില്‍ നിന്ന് ബിജെപി ഇത്തവണ ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 16 സീറ്റുകള്‍. അതേസമയം 12 സീറ്റുകള്‍ കുറഞ്ഞ തൃണമൂലിന് ലഭിച്ചത് 22 സീറ്റുകളായിരുന്നു.

' മൂന്ന് മന്ത്രങ്ങള്‍'

' മൂന്ന് മന്ത്രങ്ങള്‍'

ഇത്തരത്തില്‍ സംസ്ഥാനത്ത് ശക്തിയാര്‍ജ്ജിച്ച ബിജെപി പ്രതിരോധിക്കണമെങ്കില്‍ ' മൂന്ന് മന്ത്രങ്ങള്‍' പാലിക്കണമെന്നാണ് പ്രശാന്ത് കിഷോര്‍ മമതയോട് ഉപദേശിക്കുന്നത്. 2021 ലെ തിരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കുമെന്നും ബിജെപിയെ പരാജയപ്പെടുത്തുന്നത് ശ്രമകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് കിഷോറിന്‍റെ സംഘം മമതയ്ക്ക് മുന്നു 'മന്ത്ര'ങ്ങള്‍ ഉപദേശിക്കുന്നത്.

ആദ്യ മന്ത്രം

ആദ്യ മന്ത്രം

ദേഷ്യം കുറയ്ക്കുക എന്നുള്ളതാണ് മമതയ്ക്ക് മുന്നില്‍ പ്രശാന്ത് കിഷോര്‍ മുന്നോട്ടുവെക്കുന്ന ആദ്യം മന്ത്രം. മമതയുടെ എടുത്ത് ചാടിയുള്ള ചില നിലപാടുകും ഡോക്ടര്‍മാരുടെ സമരത്തിലടക്കം സ്വീകരിച്ച കടുത്ത നിലപാടും നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 'ദേഷ്യക്കാരിയായ അഹങ്കാരി' എന്ന ലേബലില്‍ മമതയെ മുദ്രകുത്താന്‍ ബിജെപി ശ്രമം തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ദേഷ്യം കുറയ്ക്കുക എന്ന ഉപദേശം പ്രശാന്ത് കിഷോര്‍ മമതയ്ക്ക് മുന്നില്‍ വെക്കുന്നത്.

രണ്ടാമത്തെ മന്ത്രം

രണ്ടാമത്തെ മന്ത്രം

വര്‍ഗീയ വിഭജനമുണ്ടാക്കുന്ന കാര്യങ്ങള്‍ സംസാരിക്കാതിരിക്കുക എന്നതാണ് രണ്ടാമത്തെ മന്ത്രം. സംസ്ഥാനത്ത് വര്‍ഗീയ വിഭജനം ഉണ്ടാക്കുന്ന രീതിയിലാണ് മമതയുടെ പ്രവര്‍ത്തനമെന്ന് ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും ഒരേപോലെ ആരോപിക്കുന്നുണ്ട്. ‘ജയ് ശ്രീറാം വിളികളുണ്ടാക്കിയ പ്രശ്‌നത്തില്‍ പ്രതികരിക്കരുതാത്ത രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാല്‍ ആരിത് അവരോടു പറയുമെന്നതായിരുന്നു പ്രശ്‌നം. അതു ഞങ്ങള്‍ ചെയ്തു.' എന്നാണ് പ്രശാന്ത് കിഷോറിന്‍റെ സംഘത്തിലുള്ള വ്യക്തിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൂന്നാമത്തെ തന്ത്രം

മൂന്നാമത്തെ തന്ത്രം

ബിജെപിയെ കടന്നാക്രമിക്കുന്നത് അവസാനിപ്പിക്കുക എന്നതാണ് മൂന്നാമത്തെ തന്ത്രം. ഇന്ദിരാ ഗാന്ധിക്ക് സമാനമാണ് ഇപ്പോഴത്തെ നരേന്ദ്ര മോദി. ഇടതുപാര്‍ട്ടികളിലേതിനു സമാനമായ കേഡര്‍ സംവിധാനമാണ് ബിജെപിയുടേതെന്നും പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് എതിരായുള്ളത് ഒരു സ്ത്രീ മാത്രമാണെന്നും മമതയെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രശാന്തിന്റെ സംഘത്തോട് അടുത്ത വൃത്തങ്ങളുമായി സംസാരിച്ച ശേഷമാണ് എന്‍ഡിടിവി ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

50 ലക്ഷം ആളുകളിലേക്ക്

50 ലക്ഷം ആളുകളിലേക്ക്

തെരഞ്ഞെടുപ്പിന്‍റെ അക്രമത്തിന്‍റെയും സാഹചര്യത്തില്‍ നിന്നും മാറി നിന്ന് സമാധാനത്തിന്‍റെയും സമാധാനത്തിന്‍റെയും ഭരണനിര്‍വഹണത്തിന്‍റെയും പാതയില്‍ പ്രവര്‍ത്തിക്കുയാണ് വേണ്ടതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ദീദിയോട് പറയൂ എന്നു പേരിട്ടിരിക്കുന്ന പ്രചാരണപരിപാടിയാണ് ഇപ്പോള്‍ മമതയ്ക്കായി പ്രശാന്ത് കിഷോറിന്‍റെ സംഘം ബംഗാളില്‍ നടപ്പിലാക്കുന്നത്. അടുത്ത 20 മാസത്തിനുള്ളില്‍ 50 ലക്ഷം ആളുകളിലേക്ക് പരിപാടിയെ എത്തിക്കുക എന്നുള്ളതാണ് പരിപാടിയുടെ ഉദ്ദേശമെന്നാണ് പ്രശാന്തിന്‍റെ സംഘം വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+