കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാകും ഭാവി പ്രധാനമന്ത്രി... പ്രശാന്ത് കിഷോര്‍ തന്ത്രമൊരുക്കുന്നു.... മോദിയോ രാഹുലോ ജയിക്കുക!!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളൊരുക്കുന്ന തിരക്കിലാണ് പ്രമുഖ പാര്‍ട്ടികളെല്ലാം. പക്ഷേ തന്ത്രത്തിന് എല്ലാവരും ഒപ്പം കൂട്ടാന്‍ തീരുമാനിക്കുന്നത് പ്രശാന്ത് കിഷോറിനെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായകമായത് മുതല്‍ മോദിയെ ബീഹാറില്‍ പരാജയപ്പെടുത്തിയത് വരെ പ്രശാന്ത് കിഷോറിന്റെ മികവായിരുന്നു. എന്നാല്‍ ഏത് പാര്‍ട്ടിക്കൊപ്പമാണ് നില്‍ക്കുകയെന്ന് ഇതുവരെ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ആ സസ്‌പെന്‍സ് നിലനിര്‍ത്തി കൊണ്ട് തന്നെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കിഷോര്‍. കേട്ടിട്ട് ഞെട്ടണ്ട വമ്പന്‍ സന്നാഹങ്ങലാണ് ഇതിനായി അണിയറയില്‍ ഉള്ളത്. ഒരു കൂട്ടം നേതാക്കളുടെ പട്ടിക തയ്യാറാക്കി ഇതില്‍ ആരെയാണ് ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തുകയാണ് കിഷോര്‍. ഇതിനനുസരിച്ചാവും തന്ത്രങ്ങള്‍ അദ്ദേഹം സ്വീകരിക്കുക.

പുതിയ തന്ത്രങ്ങള്‍

പുതിയ തന്ത്രങ്ങള്‍

ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി എന്ന കമ്പനിയിലൂടെ പ്രശാന്ത് കിഷോര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കായി പ്രചാരണം നടത്തുന്നത്. എന്നാല്‍ ഇതില്‍ കൂടുതലായി എന്ത് ചെയ്യാന്‍ പറ്റുമെന്ന അന്വേഷണത്തിലായിരുന്നു കിഷോര്‍. ബിജെപി വീണ്ടും അദ്ദേഹത്തെ സ്വന്തം പാളയത്തിലെത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവരോട് നോ പറഞ്ഞിരിക്കുകയാണ് കിഷോര്‍ പുതിയൊരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരായിരിക്കണം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് കണ്ടെത്താനുള്ള തീവ്ര യത്‌നത്തിലാണ് പ്രശാന്ത് കിഷോര്‍

നാഷണല്‍ അജണ്ട ഫോറം

നാഷണല്‍ അജണ്ട ഫോറം

പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തില്‍ നാഷണല്‍ അജണ്ട ഫോറം എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് ഈ പ്രയത്‌നത്തില്‍ ഉള്ളത്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന നേതാവിനെ ജയിപ്പിക്കാനായി നേരിട്ട് സഹായിക്കാം. ഇവര്‍ക്ക് ഏതൊക്കെ വിഷയങ്ങള്‍ക്കാണ് രാജ്യം പ്രാധാന്യം നല്‍കേണ്ടതെന്ന് ഈ സൈറ്റില്‍ കയറി രേഖപ്പെടുത്താം. ഇവര്‍ക്ക് ഏത് നേതാവാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരേണ്ടതെന്ന് നിര്‍ദേശിക്കുകയും ചെയ്യാം. തങ്ങള്‍ പറയുന്ന വിഷയം ഇവര്‍ നന്നായി കൈകാര്യം ചെയ്യുമെന്ന് ഉറപ്പുണ്ടെന്ന് നിര്‍ദേശിക്കുകയും ചെയ്യാം.

ജനപ്രീതി ആര്‍ക്ക്

ജനപ്രീതി ആര്‍ക്ക്

ആര്‍ക്കാണ് ഏറ്റവുമധികം ജനപ്രീതിയുള്ളതെന്ന് കണ്ടുപിടിക്കാനുള്ള രീതി കൂടിയാണിത്. രാജ്യത്തിന് വേണ്ടിയുള്ള 10 അജണ്ടകളടങ്ങുന്ന വോട്ടിങ് രീതിയാണ് ഇതില്‍ ആദ്യം. പിന്നെ നേതാവിനെ തിരഞ്ഞെടുക്കുക. ആര്‍ക്ക് വേണമെങ്കിലും ഈ വോട്ടെടുപ്പില്‍ പങ്കെടുക്കാം. ഓഗസ്റ്റ് 14നാണ് വോട്ടിങ് അവസാനിക്കുക. 15ന് ഫലം പുറത്തുവിടും. ഇത് 2019ലെ പ്രധാനമന്ത്രിയാരാകും എന്നതിനെ കുറിച്ച് വ്യക്തമായ ചിത്രം നല്‍കുന്നതായിരിക്കും. ഇതില്‍ വിജയിക്കുന്ന പാര്‍ട്ടിയുടെ നേതാവിനോടൊപ്പമായിരിക്കും പ്രശാന്ത് കിഷോര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഹകരിക്കുക.

അജണ്ടകള്‍ നടപ്പിലാക്കണം

അജണ്ടകള്‍ നടപ്പിലാക്കണം

ഇതില്‍ വോട്ടര്‍മാര്‍ മുന്നോട്ട് വെക്കുന്ന അജണ്ടകള്‍ പ്രകാരം പ്രവര്‍ത്തിക്കാനായിരിക്കും കിഷോര്‍ ആവശ്യപ്പെടുക. നിലവിലെ സാധ്യത വച്ച് നോക്കുമ്പോള്‍ നരേന്ദ്ര മോദി തന്നെയായിരിക്കും ഏറ്റവും ജനപ്രിയ നേതാവ് എന്ന് കരുതേണ്ടി വരും. പക്ഷേ അട്ടിമറി രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്. അതേസമയം വികസന വാഗ്ദാനങ്ങള്‍ക്കൊപ്പം തൊഴിലവസരങ്ങളെ കുറിച്ചും നേതാക്കള്‍ അഭിസംബോധ ചെയ്യേണ്ടി വരുമെന്ന സൂചനയാണ് പ്രശാന്ത് ഷികോര്‍ മുന്നോട്ട് വെക്കുന്നത്.

11 നേതാക്കള്‍

11 നേതാക്കള്‍

11 നേതാക്കളെയാണ് പ്രധാനമായും പ്രശാന്ത് കിഷോര്‍ ഉയര്‍ത്തിക്കാട്ടുന്നത്. നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാള്‍, ദേവഗൗഡ, മമതാ ബാനര്‍ജി, മായാവതി, നവീന്‍ പട്‌നായിക്, നിതീഷ് കുമാര്‍, ശരത് പവാര്‍, സീതാറാം യെച്ചൂരി എന്നിവരാണ് സുപ്രധാന നേതാക്കള്‍. ഇവര്‍ക്ക് വേണ്ടി വോട്ടിങ് മികച്ച രീതിയില്‍ നടക്കുന്നുമുണ്ട്. മഹാത്മാ ഗാന്ധിയുടെ രാജ്യനിര്‍മാണത്തിന് വേണ്ടിയുള്ള 18 കാര്യങ്ങളെ ആസ്പദമാക്കിയാണ് പ്രശാന്ത് കിഷോര്‍ ഈ രീതി അവലംബിച്ചത്. ഈ പട്ടികയില്‍ ഇല്ലാത്ത നേതാക്കളെ മറ്റുള്ളവര്‍ക്ക് നാമനിര്‍ദേശം ചെയ്യാം. മോദിയാണോ രാഹുലാണോ ജയിക്കുക എന്ന് കണ്ട് തന്നെ അറിയേണ്ടി വരും.

കുഞ്ഞു യാസിന്റെ സത്യസന്ധത്ക്ക് രജനിയുടെ സമ്മാനം... കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കിയ ബാലന്‍!! കുഞ്ഞു യാസിന്റെ സത്യസന്ധത്ക്ക് രജനിയുടെ സമ്മാനം... കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കിയ ബാലന്‍!!

കേരള കോൺഗ്രസ് ലയനം പാളി.. എൽഡിഎഫ് പ്രവേശനവും ത്രിശങ്കുവിൽ!കേരള കോൺഗ്രസ് ലയനം പാളി.. എൽഡിഎഫ് പ്രവേശനവും ത്രിശങ്കുവിൽ!

English summary
Prashant Kishor launches website to choose PM candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X