നിര്‍ണായക യോഗം: കോണ്‍ഗ്രസ് നേതാക്കളുമായി പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു കൂടിക്കാഴ്ച. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ പ്രചരണ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇതിനും മുമ്പും കൂടിക്കാഴ്ചകള്‍ നടന്നിരുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളും ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച നടന്നതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. 2024ലെ തെരഞ്ഞെടുപ്പും കൂടിക്കാഴ്ചയില്‍ മിക്കവാറും ചര്‍ച്ചയാകാറുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
അതേ സമയം 2024ലെ തെരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന ധാരണയിലെത്തിയാല്‍ മാത്രമേ ഗുജറാത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തിലോ തെരഞ്ഞെടുപ്പ് ഉത്തരവാദിത്വം പ്രശാന്ത് കിഷോര്‍ ഏറ്റെടുക്കുകയുള്ളുവെന്നാണ് വിവരം. അതേ സമയം ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മാത്രം പ്രവര്‍ത്തിക്കാനുള്ള ഒറ്റത്തവണ വാഗ്ദാനമാണ് മുന്നോട്ട് വക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തറപ്പിച്ചുപറയുന്നു. അതേ സമയം പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഈ സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ സാധ്യമല്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസില്‍ പൂര്‍ണമായും പുതുക്കിപ്പണിയണം എന്നാണ് പ്രശാന്ത് കിഷോറിന്റെ പക്ഷം. അതേ സമയം മുതിര്‍ന്ന നേതാക്കളെയും പരിഗണിച്ച് അവരെ ബുദ്ധിമുട്ടിലാക്കാതെയുള്ള നീക്കം വേണമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുന്നോട്ട് വക്കുന്നത്.

പ്രശാന്ത് കിഷോര്‍ ഗുജറാത്ത് കോണ്‍ഗ്രസിന്റെ ഭാഗമായേക്കുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങളാണ് കഴിഞ്ഞ ആഴ്ച പ്രചരിച്ചിരുന്നത്. പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇതിന് മുമ്പും ചര്‍ച്ചകള്‍ സജീവമായി നടന്നിരുന്നു. എന്നാല്‍ പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ എടുക്കുന്നതിനെതിരെ ഒരു പക്ഷം നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും അസംബ്ലി തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബുദ്ധി ഉപദേശിച്ചയാളെ പാര്‍ട്ടിയില്‍ എടുക്കേണ്ട എന്നാണ് ഒരു പക്ഷം നേതാക്കളുടെ അഭിപ്രായം.

ഗുജറാത്ത് വിജയിപ്പിച്ചാല്‍ കോണ്‍ഗ്രസില്‍ പ്രശാന്ത് വലിയ താരമാകുമെന്ന് ഉറപ്പാണ്. ദേശീയ തലത്തില്‍ ബിജെപിക്ക് ഒരു സന്ദേശം നല്‍കാനും ഗുജറാത്തിലെ ജയം കൊണ്ട് സാധിക്കും. എന്നാല്‍ പ്രശാന്തിന്റെ വരവിനെ പകുതി പേര്‍ എതിര്‍ക്കുകയും പകുതി പേര്‍ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. 50-50 എന്നതാണ് അവസ്ഥ. 2017ല്‍ ശക്തമായ വെല്ലുവിളിയാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ ഉയര്‍ത്തിയത്. ബിജെപിയെ നൂറില്‍ താഴെ സീറ്റുകളില്‍ ഒതുക്കിയിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം നിരവധി പേര്‍ കൂറുമാറി ബിജെപിയില്‍ ചേരുകയും ചെയ്തു.

കോണ്‍ഗ്രസ് ദുര്‍ബലമായതും ഇത്തരം കൊഴിഞ്ഞുപോക്കുകള്‍ കൊണ്ടാണ്. പ്രശാന്തിന് ഒന്നും ചെയ്യാനാവില്ലെന്ന് സീനിയര്‍ നേതാക്കള്‍ പറയുന്നു. ബിജെപിയുടെ ശക്തികേന്ദ്രമായി നഗരമേഖലയില്‍ അവരെ പരാജയപ്പടുത്തുക അസാധ്യമാണെന്ന് നേതാക്കള്‍ പറയുന്നു. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ് ശക്തമാണ്. പിന്നെന്തിനാണ് ഇത്രയും പണം കൊടുത്ത് കിഷോറിനെ കൊണ്ടുവരുന്നത്. ആ പണം സ്ഥാനാര്‍ത്ഥികളുടെ പ്രാചരണത്തിനായി നല്‍കണമെന്നും നേതാക്കള്‍ പറയുന്നു. പ്രശാന്തിനെ കൊണ്ടുവരികയാണെങ്കില്‍ അത് നേരത്തെയാവണമെന്ന് സീനിയര്‍ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. അവസാന നിമിഷം കൊണ്ടുവന്നിട്ട് കാര്യമില്ലെന്നും ഇവര്‍ പറയുന്നു.
അതേസമയം കിഷോറിന് പിന്തുണയുമുണ്ട്. പ്രശാന്ത് വന്നാല്‍ ഉറപ്പായും ജയിക്കുമെന്ന് ഇവര്‍ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ഈ തീരുമാനം വൈകിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശം ചോര്‍ന്ന് പോകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.












Click it and Unblock the Notifications