കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിൽ ബിജെപി 100ലധികം സീറ്റ് നേടിയാൽ: പണി നിർത്തും, കാരണം വെളിപ്പെടുത്തി പ്രശാന്ത് കിഷോർ!!

Google Oneindia Malayalam News

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞടെപ്പിനുള്ള പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ബിജെപിയെ വെല്ലുവിളിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബംഗാളിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടികളിൽ ഒന്ന് റെക്കോർഡ് വിജയം നേടുമെന്നും മറുവശത്തുള്ള പാർട്ടി തുടച്ചുനീക്കപ്പെടുമെന്നുമാണ് പ്രശാന്ത് കിഷോർ ചൂണ്ടിക്കാണിക്കുന്നത്. ബംഗാളിൽ ബിജെപി 100 സീറ്റിലധികം നേടില്ലെന്ന് പറയുന്ന കിഷോർ അതിനുള്ള അഞ്ച് കാരണങ്ങളും ഇതോടൊപ്പം വിശദമാക്കുന്നുണ്ട്. എന്തെല്ലാമാണെന്ന് പരിശോധിക്കാം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തോതിലെങ്കിലും രോഗപ്രസരണം, കൂടുതൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രിതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തോതിലെങ്കിലും രോഗപ്രസരണം, കൂടുതൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തൃണമൂലിന് അനുകൂലം

തൃണമൂലിന് അനുകൂലം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് 45 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്ക് 40 ശതമാനം വോട്ടുകളും ലഭിച്ചു. എന്നാൽ ഇപ്പോൾ, പശ്ചിമ ബംഗാളിലെ ബിജെപിയുടെ അടിസ്ഥാന വോട്ട് ബാങ്ക് വിഭജനം ജനസംഖ്യയുടെ 70 ശതമാനമാണ്. മറുവശത്ത്, തൃണമൂൽ സംസ്ഥാനത്തെ ജനസംഖ്യയുടെ 100 ശതമാനത്തിൽ നിന്നും വോട്ടുകൾ തേടും. 2019 ൽ തൃണമൂലിന് ലഭിച്ച പിന്തുണയിൽ കുറവ് സംഭവിച്ചതായി ഇതുവരെ സൂചനകളൊന്നും ഇല്ലെങ്കിലും, മൊത്തം വോട്ട് വിഹിതം കൂടുതൽ വർദ്ധിപ്പിക്കുന്നതിനായി ബിജെപിയ്ക്ക് 70 ശതമാനം എങ്കിലും അനുകൂലമായി മാറുകയെന്ന ഒരു മാറ്റമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ 45 ശതമാനത്തിൽ കൂടുതൽ വോട്ട് ബിജെപിയ്ക്ക് ലഭിക്കുന്നതിന് ബംഗാളിലെ ഹിന്ദു ജനസംഖ്യയുടെ 70 ശതമാനത്തിലധികം പേർ ബിജെപിക്ക് വോട്ട് ചെയ്യേണ്ടിവരുമെന്നും പ്രശാന്ത് കിഷോർ പറയുന്നു.

 മൂൻതൂക്കം തൃണമൂലിന്

മൂൻതൂക്കം തൃണമൂലിന്

രണ്ടാമത്തെ കാരണം ബംഗാളിലെ സീറ്റുകളുടെ ഭൂമിശാസ്ത്രപരമായ വ്യാപനമാണ്. സംസ്ഥാനത്തെ 23 ജില്ലകളിൽ ഒമ്പത് വലിയ ജില്ലകളിലായി മൊത്തം നിയമസഭാ സീറ്റുകളിൽ 180 ലധികം സീറ്റുകളാണുള്ളത്. ഒമ്പത് ജില്ലകളും നിലവിൽ തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളുമാണ്. ബിജെപിക്ക് സംസ്ഥാന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കണമെങ്കിൽ ഇതെല്ലാം മറികടന്ന് തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടതായി വരും. അതിനാൽ സംസ്ഥാനത്തിന്റെ ഭാഗങ്ങളിൽ ബിജെപി മികച്ച നേട്ടമുണ്ടാക്കിയാലും അത് തിരഞ്ഞെടുപ്പ് വിജയത്തിന് സഹായിക്കുമെന്ന് ഉറപ്പില്ല. വലിയ ജില്ലകളിലെല്ലാം തന്നെ തൃണമൂൽ കോൺഗ്രസ് വെല്ലുവിളികളില്ലാതെ തുടരുകയാണ്.

സ്വീകാര്യതയ്ക്ക് കുറവില്ല

സ്വീകാര്യതയ്ക്ക് കുറവില്ല


തൃണമൂൽ കോൺഗ്രസിനെതിരെ സംസ്ഥാനത്ത് ഒരു പരിധിവരെ ഭരണ വിരുദ്ധതയുണ്ട്, ഒരുപക്ഷേ അതിന്റെ ചില നേതാക്കൾക്കെതിരെ കോപവും നിരാശയും ഉണ്ടായിരിക്കാം. എന്നാൽ മമത ബാനർജിക്കെതിരെ വ്യാപകമായ ഭരണവിരുദ്ധ വികാരമില്ല. അവളുടെ പ്രശസ്തിയ്ക്കും സ്വീകാര്യതയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടില്ല. സംസ്ഥാനത്ത് മമതാ ബാനർജിയ്ക്കുള്ള പിന്തുണയും ജനസമ്മതിയും ബിജെപിയുടെ മറ്റൊരു നേതാക്കൾക്കുമില്ല. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശസ്തി ഉപയോഗപ്പെടുത്താൻ ബിജെപി ശ്രമിച്ചേക്കാം. എന്നാൽ താമസിയാതെ അവർ ദീദിയുടെ പ്രശസ്തിയെ പ്രതിരോധിക്കാൻ അവർക്ക് ഒരാളെ കണ്ടെത്തേണ്ടതായും വരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഘടനാപരമായ മാറ്റങ്ങൾ

ഘടനാപരമായ മാറ്റങ്ങൾ

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ കോൺഗ്രസിൽ ഘടനാപരമായി നിരവധി മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ജില്ലകളിൽ പാർട്ടിയുടെ ചുമതല ചെറുപ്പക്കാരെയും വോട്ടർമാരെയും താഴെത്തട്ടിലുള്ള തൊഴിലാളികൾക്കും നല്ല സ്വാധീനം ചെലുത്താൻ കഴിയുന്നവരുമായ യുവാക്കളെയാണ് പകരം നിയമിച്ചിട്ടുള്ളത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അലംഭാവം കാണിച്ചതോടെ യാണ് സംസ്ഥാനത്ത് വലിയ ശക്തിയായി മാറാൻ ബിജെപിയെ സഹായിച്ചത്. അതൊരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത തെറ്റാണ്. എന്നാൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ തൃണമൂൽ കോൺഗ്രസിന്റെ നില മെച്ചപ്പെട്ടുവെന്നും തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞതായും പ്രശാന്ത് കിഷോർ ചൂണ്ടിക്കാണിക്കുന്നു.

ആവർത്തിക്കാൻ പാടില്ലാത്ത തെറ്റ്

ആവർത്തിക്കാൻ പാടില്ലാത്ത തെറ്റ്

2019 ൽ പാർട്ടി അലംഭാവം കാണിക്കുകയും സംസ്ഥാനത്തെ ശക്തമായ ശക്തിയായി ബിജെപിയെ പുറത്താക്കുകയും ചെയ്തു. അത് ആവർത്തിക്കപ്പെടാത്ത ഒരു തെറ്റായിരുന്നു. തൃണമൂൽ കോൺഗ്രസ് 2019 ലെതിനേക്കാൾ മികച്ച തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഈ വശങ്ങളെല്ലാം കൂടി ചേർത്താൽ തൃണമൂൽ കോൺഗ്രസിനെ 2019 ലെതിനേക്കാൾ മികച്ച സ്ഥാനത്ത് എത്തുമെന്നും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം പറയുന്നു.

ക്യാമ്പെയ്നുകൾ

ക്യാമ്പെയ്നുകൾ

കഴിഞ്ഞ ഒന്നരവർഷമായി ബംഗാൾ സർക്കാർ വൻതോതിൽ ജനങ്ങളിലേക്ക് എത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പ്രത്യേകിച്ചും രണ്ട് കാമ്പെയ്‌നുകളാണ് തൃണമൂൽ നടത്തിയിട്ടുള്ളത്. ദിദി കെ ബൊലോ, ഡുവാരെ സർക്കാർ എന്നിവ മികച്ച വിജയമാണ്. പരാതികളുമായി മുഖ്യമന്ത്രിയെ സമീപിക്കാൻ കഴിഞ്ഞ 45 ലക്ഷത്തോളം വ്യക്തികളുമായി ‘ദീദി കെ ബോലോ' കാമ്പയിൻ അടിത്തറയിട്ടു. ഇപ്പോൾ പോലും, ആളുകളിൽ നിന്ന് ഞങ്ങൾക്ക് ഒരു ദിവസം 7,000-8,000 കോളുകൾ ലഭിക്കുകയും അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നു.

പരസ്യ പ്രഖ്യാപനം

പരസ്യ പ്രഖ്യാപനം

ബിജെപിയെക്കുറിച്ചുള്ള തന്റെ പ്രവചനം തെറ്റാണെന്ന് തെളിഞ്ഞാൽ താൻ ചെയ്യുന്ന കാര്യങ്ങൾ ഉപേക്ഷിക്കുക, എന്നെ ഒരു പൊളിറ്റിക്കൽ കൺസൾട്ടന്റ് അല്ലെങ്കിൽ പോൾ സ്ട്രാറ്റജിസ്റ്റ് പദവി ഉപേക്ഷിക്കുമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. 2021 ലെ ബംഗാൾ തിരഞ്ഞെടുപ്പിൽ തന്റെ പ്രവചനം തെറ്റെന്ന് തെളിഞ്ഞാൽ കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ഞാൻ നേടിയ നേടാ എല്ലാ കാര്യങ്ങളും ഉപേക്ഷിക്കുമെന്നും പ്രശാന്ത് കിഷോർ പരസ്യ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ബിജെപി 200-ലധികം സീറ്റുകൾ നേടുമെന്ന അവകാശവാദം ബിജെപി പരസ്യമായി ഉന്നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Recommended Video

cmsvideo
കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം വ്യാപന ശേഷി | Oneindia Malayalam

English summary
Prashant Kishore says he Will Quit as Poll Strategist if BJP Gets More Than 100 Seats in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X