കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി ആത്മവിശ്വാസമുള്ള നേതാവ്..... വാനോളം പുകഴ്ത്തി എന്‍ഡിഎ നേതാവ്!!

Google Oneindia Malayalam News

ദില്ലി: മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തോടെ രാഹുല്‍ ഗാന്ധി നേതാവെന്ന നിലയില്‍ വളര്‍ന്നിരിക്കുകയാണ്. എന്നാല്‍ രാഹുലിനെ അപ്രതീക്ഷിതമായി പുകഴ്ത്തിയിരിക്കുകയാണ് എന്‍ഡിഎ നേതാവ്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെഡിയു നേതാവുമായ പ്രശാന്ത് കിഷോറാണ് രാഹുലിന്റെ വളര്‍ച്ച അദ്ഭുതപ്പെടുത്തുന്നുവെന്ന് പറഞ്ഞത്. അതേസമയം രാഷ്ട്രീയ മേഖലയില്‍ ഈ പ്രസ്താവന വലിയ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

ജെഡിയുവില്‍ രണ്ടാമനായി അറിയപ്പെടുന്ന പ്രശാന്ത് കിഷോര്‍ മോദിയുമായി വളരെ അടുപ്പത്തിലാണ്. എന്നാല്‍ രാഹുലിനെ പുകഴ്ത്തിയത് എന്‍ഡിഎയില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിനെയും രാഹുലിനെയും പ്രതിരോധിക്കാന്‍ അമിത് ഷാ എല്ലാ ഘടക കക്ഷികള്‍ക്കും നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. സ്വന്തം നേതാക്കളോടും ഇത് തന്നെയാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഇതിന് നേരെ എതിരാണ് കിഷോര്‍ നടത്തിയ പ്രസ്താവന.

രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ച

രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ച

മൂന്ന് സംസ്ഥാനങ്ങളിലെ വിജയങ്ങള്‍ രാഹുല്‍ ഗാന്ധിയെ കരുത്തനായിരിക്കുകയാണ്. അദ്ദേഹത്തിന് ഇത്രയും കാലം ഇല്ലാതിരുന്ന ആത്മവിശ്വാസം ഈ വിജയത്തിലൂടെ ലഭിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നിങ്ങളെ എപ്പോഴും കരുത്തരാക്കും. മോദിക്ക് 2014ല്‍ ഉണ്ടായത് അതാണ്. രാഹുലിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതും അത് തന്നെയാണ്. ഉറപ്പായും അദ്ദേഹം മുന്നോട്ട് കുതിക്കുമെന്ന് ഉറപ്പാണ്.

മോദിയുടെ കരുത്ത്

മോദിയുടെ കരുത്ത്

മോദിയുടെ ഏറ്റവും വലിയ കരുത്തിനെ കുറിച്ച് പലര്‍ക്കും അറിയില്ല. മോദി മികച്ച കേള്‍വിക്കാരനാണ്. എല്ലാ കാര്യങ്ങളെയും ശ്രദ്ധിച്ച് കേള്‍ക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളെയും കുറിച്ച് ഒരുപാട് അറിയാം. പക്ഷേ അദ്ദേഹം കുറച്ച് കൂടി എളിമയുള്ള നേതാവാകണം. ജനങ്ങളില്‍ നിന്ന് ഒരുപാട് ദൂരെയാണ് മോദി. ജനങ്ങളുമായി അടുത്ത് നില്‍ക്കുന്നവരാകണം നേതാവാകേണ്ടതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

എന്താണ് ബലഹീനത

എന്താണ് ബലഹീനത

മോദിക്ക് ബലഹീനതകളുണ്ട്. അത് തനിക്ക് തുറന്ന് പറയാന്‍ സാധിച്ചാല്‍ നന്നാവുമായിരുന്നു. എളിമയുള്ള നേതാവായി അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങിയിട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. ഇത് മോദിയോട് തുറന്ന് പറയണം എന്നുണ്ട്. പക്ഷേ അതിനുള്ള അവസരം വന്നിട്ടില്ല. അതേസമയം രാഹുല്‍ ഗാന്ധിയുടെ ബലഹീനത എന്താണെന്ന് ഇപ്പോള്‍ വ്യക്തമല്ല. അദ്ദേഹം തുടങ്ങിയിട്ടേ ഉള്ളൂ. കണ്ടറിയാമെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ പ്രചാരകന്‍

മോദിയുടെ പ്രചാരകന്‍

2014ല്‍ രാജ്യത്ത് മോദി തരംഗം ആഞ്ഞടിക്കാന്‍ കാരണം പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളായിരുന്നു. അദ്ദേഹത്തിന്റെ തീരുമാന പ്രകാരമായിരുന്നു ബൂത്ത് തലം തൊട്ടുള്ള ബിജെപിയുടെ പ്രവര്‍ത്തനം ശക്തമായത്. ഇത് കൂടുതല്‍ പ്രവര്‍ത്തകരെ ബിജെപിയിലേക്ക് എത്തിക്കുകയും ചെയ്തു. രാജ്യത്തിന്റെ എല്ലാ മേഖലയിലും ബിജെപിയെ ശക്തമാക്കിയത് പ്രശാന്ത് കിഷോറായിരുന്നു. ഇത് മോദിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ അമിത് ഷാ വന്നതോടെയാണ് ഇതിന് വിള്ളല്‍ വീണത്.

കോണ്‍ഗ്രസിനായും പ്രചാരണം

കോണ്‍ഗ്രസിനായും പ്രചാരണം

കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വേണ്ടി പ്രചാരണം നടത്തിയിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വന്‍ വിജയത്തിന് പിന്നില്‍ പ്രശാന്ത് കിഷോറായിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് വലിയ തോല്‍വി വഴങ്ങിയതോടെ രാഹുലുമായി അകലുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് ജെഡിയുവിന്റെ ഒപ്പം കൂടുകയായിരുന്നു. ജെഡിയുവിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് കിഷോര്‍. ജെഡിയു എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയത് പ്രശാന്ത് കിഷോറിന്റെ മികവിലാണ്.

നിതീഷ് മുന്നണി വിടുമോ?

നിതീഷ് മുന്നണി വിടുമോ?

നിതീഷ് കുമാര്‍ മനസ്സാക്ഷി സൂക്ഷിപ്പുക്കാരനായിട്ടാണ് പ്രശാന്ത് കിഷോറിനെ കാണുന്നത്. അതുകൊണ്ട് തന്നെ ദേശീയ രാഷ്ട്രീയത്തിലെ മാറ്റത്തെ പറ്റി ഇരുവരും സംസാരിച്ചിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തോടെ യുപിഎയുടെ ഭാഗമാകാന്‍ നിതീഷിന് താല്‍പര്യമുണ്ട്. അദ്ദേഹം മുന്നണി വിടുന്നതിന്റെ സൂചനയാണ് പ്രശാന്ത് കിഷോര്‍ സൂചിപ്പിച്ചതെന്ന് അഭ്യൂഹമുണ്ട്. അതേസമയം ബീഹാറില്‍ പ്രതിസന്ധിയെ തുടര്‍ന്ന് ബിജെപി നേതാക്കളെല്ലാം സംസ്ഥാനത്ത് തുടരുന്നുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായ പ്രസ്താവനയില്‍ ബിജെപി നേതാക്കള്‍ അതൃപ്തിയിലാണ്.

കോണ്‍ഗ്രസിന്റെ സാധ്യതകള്‍

കോണ്‍ഗ്രസിന്റെ സാധ്യതകള്‍

കോണ്‍ഗ്രസ് ഇപ്പോഴും പഴയ പടക്കുതിരയാണെന്ന് പ്രശാന്ത് കിഷോര്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം വെച്ച് നോക്കുമ്പോള്‍ ബിജെപിക്കെതിരെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് വ്യക്തമാണ്. കോണ്‍ഗ്രസില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രശ്‌നമില്ലായിരുന്നു. എന്നാല്‍ മാറ്റമില്ലാതിരുന്നിട്ടും അവര്‍ നേടിയ വിജയം സൂചിപ്പിക്കുന്നത് ജനങ്ങള്‍ ബിജെപിക്ക് എതിരാണെന്നാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലേക്ക് പോയതല്ല, മറിച്ച് ബിജെപി വിരുദ്ധ വോട്ട് ഏകീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു എന്നതാണ്.

പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും.... സോണിയ ഒഴിയുന്നു.... രാഹുലിനും സമ്മതം!!പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും.... സോണിയ ഒഴിയുന്നു.... രാഹുലിനും സമ്മതം!!

വനിതാ മതിലില്‍ സര്‍ക്കാര്‍ കുരുക്കില്‍..... ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന വാദം പൊളിഞ്ഞുവനിതാ മതിലില്‍ സര്‍ക്കാര്‍ കുരുക്കില്‍..... ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന വാദം പൊളിഞ്ഞു

English summary
prashant kishore support rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X