കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്ത്യൻ മിഷനറിയുടെ കൊലയിൽ പങ്കില്ല, പ്രചാരണം നടത്തുന്നത് കേരളീയരെന്ന് മോദിയുടെ സൈക്കിൾ മന്ത്രി!

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റ പ്രതാപ് ചന്ദ്ര സാരംഗിയുടെ ജീവിതം സോഷ്യല്‍ മീഡിയ വൈറലാക്കിയിരുന്നു. ഓലക്കുടിലില്‍ താമസിക്കുകയും സൈക്കിളില്‍ സഞ്ചരിക്കുകയും ചെയ്യുന്ന നേതാവ് എന്ന നിലയ്ക്കാണ് സാരംഗി ആഘോഷിക്കപ്പെട്ടത്. എന്നാല്‍ അതിന് പിറകേ തന്നെ സാരംഗിയുടെ ജീവചരിത്രം അത്ര നിഷ്‌കളങ്കമല്ല എന്നുളള കണ്ടെത്തലുകള്‍ പുറത്ത് വന്നു.

രാഹുൽ ജി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കണം! പോസ്റ്റ് വൈറൽ!രാഹുൽ ജി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കണം! പോസ്റ്റ് വൈറൽ!

ഒഡിഷയിലെ ക്രിസ്ത്യന്‍ മിഷനറി ആയിരുന്നു ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സാരംഗി വിമര്‍ശനത്തിന് വിധേയനായത്. എന്നാല്‍ ഈ കൊലപാതകത്തില്‍ തനിക്ക് ബന്ധമില്ലെന്നും തന്റെ പേര് വലിച്ചിഴയ്ക്കുന്നത് കേരളീയര്‍ ആണെന്നും സാരംഗി ആരോപിച്ചു. ഒരു സ്വകാര്യ ചാനലിനോടാണ് സാരംഗിയുടെ പ്രതികരണം.

bjp

ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയതിനും ക്രിമിനല്‍ കേസ് നേരിടുണ്ട് മോദിയുടെ ഈ മന്ത്രി. 1999ല്‍ ഒഡിഷയില്‍ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആണ് ഗ്രഹാം സ്റ്റെയിന്‍സ് എന്ന ക്രിസ്ത്യന്‍ മിഷനറിയേയും കുട്ടികളേയും ചുട്ട് കൊന്നത്. ബംജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. കൊലപാതകത്തിന്റെ സൂത്രധാരനായ നേതാവ് ദാരാസിംഗ് അടക്കമുളള ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കേസില്‍ അറസ്റ്റിലായി.

വിമാനയാത്രാ നിരക്ക് റോക്കറ്റ് പോലെ.. മൂക്ക് കയറിടാൻ സർക്കാർ, നിർണായക ചർച്ചകളുമായി മുഖ്യമന്ത്രിവിമാനയാത്രാ നിരക്ക് റോക്കറ്റ് പോലെ.. മൂക്ക് കയറിടാൻ സർക്കാർ, നിർണായക ചർച്ചകളുമായി മുഖ്യമന്ത്രി

അക്കാലത്ത് സാരംഗി ആയിരുന്നു ഒഡിഷയിലെ ബജ്‌റംഗ്ദളിന്റെ പ്രധാന നേതാവ്. ഈ കൊലക്കേസില്‍ ദാരാ സിംഗ് അടക്കം 12 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കുറ്റക്കാരാണ് എന്ന് വിചാരണ കോടതി കണ്ടെത്തി.ദാരാ സിംഗിന് വധശിക്ഷ വിധിച്ചു. എന്നാല്‍ 2003ല്‍ ഒഡിഷ ഹൈക്കോടതി വിധി റദ്ദാക്കുകയും 11 പേരെ വെറുതേ വിടാന്‍ ഉത്തരവിടുകയും ചെയ്തു.

English summary
Not involved in graham staines murder, Says Prathap Chandra Sarangi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X