കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീത മകളാണെന്ന് അവകാശപ്പെട്ട് മറ്റൊരു കുടുംബവും; ഡിഎന്‍എ ടെസ്റ്റ് നടത്തിയേക്കും

  • By Anwar Sadath
Google Oneindia Malayalam News

പ്രതാപ്ഗഡ്: പത്തുവര്‍ഷങ്ങള്‍ക്കു മുകളില്‍ പാക്കിസ്ഥാനില്‍ കഴിയേണ്ടിവന്ന ബധിരയും ഊമയുമായ ഗീത എന്ന പെണ്‍കുട്ടി തങ്ങളുടെ മകളാണെന്ന് അവകാശപ്പെട്ട് മറ്റൊരു കുടുംബവും രംഗത്തെത്തി. ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഡിലെ രാംരാജ് ഗൗതം, ഭാര്യ അനാര ദേവി എന്നിവരാണ് ഗീത മകളാണെന്ന് അവകാശപ്പെടുന്നത്.

പുരി രാമ ഗ്രാമവാസികളാണ് ഇവര്‍. 13 വര്‍ഷങ്ങള്‍ക്ക് മുന്‍്പ് ബിഹാറിലെ ചപ്ര ജങ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ചാണ് മകളെ തങ്ങള്‍ക്ക് നഷ്ടമായതെന്ന് ഇവര്‍ പറയുന്നു. ഗീതയുടെ യഥാര്‍ഥ പേര് സവിത എന്നാണെന്നും അലഹബാദ് ഡിവിഷണല്‍ കമ്മീഷണര്‍ രാജന്‍ ശുക്ലയ്ക്കു മുന്നില്‍ ദമ്പതികള്‍ പറഞ്ഞു.

geeta-pak

ദമ്പതികളുടെ അവകാശവാദത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി, പ്രതാപ്ഗഡ് ജില്ലാ മജിസ്‌ട്രേറ്റ് എന്നവര്‍ക്ക് രാജന്‍ ശുക്ല കത്തെഴുതിയിട്ടുണ്ട്. അടുത്തദിവസം തന്നെ ഡിഎന്‍എ ടെസ്റ്റിന് തങ്ങള്‍ തയ്യാറാണെന്ന ദമ്പതികളുടെ അഭ്യര്‍ഥനയും കത്തില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് കത്ത്. തങ്ങളുടെ നാലു പെണ്‍മക്കളില്‍ ഒരാളാണ് ഗീതയെന്ന് ഇവര്‍ ഉറപ്പിക്കുന്നു. ആഗസ്ത് മാസത്തില്‍ തന്നെ ഗീതയെ ടെലിവിഷനില്‍ കണ്ടപ്പോള്‍ തങ്ങള്‍ തിരിച്ചറിഞ്ഞിരുന്നതായി രാംരാജ് രൗതം പറഞ്ഞു.

നിലവില്‍ ബിഹാറില്‍ നിന്നുള്ള ഒരു കുടുംബവും ഗീതയുടെ രക്ഷിതാക്കളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. പഞ്ചാബില്‍വെച്ച് കാണാതായ തങ്ങളുടെ മകളാണ് ഗീത എന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍, ഇവരെ തിരിച്ചറിയുന്നതില്‍ ഗീത പരാജയപ്പെട്ടു. ഇവര്‍ക്കും ഡിഎന്‍എ ടെസ്റ്റ് നടത്താനാണ് അധികൃതരുടെ തീരുമാനം.

English summary
Pratapgarh couple ready for DNA test to prove they are Geeta’s real parents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X