പ്രത്യുഷയുടെ മരണം; കാമുകന്‍ രാഹുല്‍ ആശുപത്രിയില്‍
മുംബൈ: സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യംചെയ്തുവരുന്ന കാമുകന്‍ രാഹുല്‍ രാജ് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസംമുട്ടലും നെഞ്ചുവേദനയും അനുഭവപ്പെടുന്നുണ്ടെന്ന് പോലീസിനോട് പറഞ്ഞതിനെ തുടര്‍ന്ന് രാഹുലിനെ ശ്രീ സായി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
രാഹുല്‍ ഐസിയുവിലാണെന്നും ഡോക്ടര്‍മാര്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. പ്രത്യുഷയുടെ മരണശേഷം പോലീസ് അറസ്റ്റ് ചെയ്ത രാഹുലിനെ രണ്ടു ദിവസമായി ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് രാഹുല്‍ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്.

ബാലികാ വധു എന്ന സീരിയയിലൂടെ പ്രശസ്തയായ പ്രത്യുഷയെ ഏപ്രില്‍ ഒന്നിനാണ് സ്വവസതിയില്‍ ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്. കാമുകന്‍ രാഹുലുമായുള്ള അഭിപ്രായ വ്യത്യാസമാണ് ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് വിവരം. രാഹുല്‍ പ്രണയത്തില്‍ നിന്നും പിന്മാറിയത് പ്രത്യുഷയെ ഏറെ വിഷമിപ്പിച്ചിരുന്നെന്ന് അവരുടെ സുഹൃത്തുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രത്യുഷയുടെയും രാഹുലിന്റെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അന്വേഷണസംഘം പരിശോധിക്കും. ഇരുവരുടെയും ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളാണ് പരിശോധിക്കുക. ഇരുവരുടെയും അടുത്ത സുഹൃത്തക്കളെയും പോലീസ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. പ്രത്യുഷ ആത്മഹത്യ ചെയ്യതാണെന്ന് ഏറെക്കുറെ ഉറപ്പായതിനാല്‍ ആത്മഹത്യയ്ക്കുള്ള കാരണമാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.












Click it and Unblock the Notifications