Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രത്യുഷയുടെ മരണം; രഹസ്യങ്ങള്‍ വെളിപ്പെടുത്താമെന്ന് സുഹൃത്തുക്കള്‍

മുംബൈ: സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കറിയാവുന്ന ചില കാര്യങ്ങള്‍ വെളിപ്പെടുത്താമെന്ന് പ്രത്യുഷയുടെ സുഹൃത്തുക്കള്‍ പോലീസിനെ അറിയിച്ചു. സിനിമാ ടെലിവിഷന്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകരാണ് മുന്നോട്ടുവന്നിരിക്കുന്നതെന്ന് അഭിഭാഷകയായ ഫാര്‍ഗുനി ബ്രാംബട്ട് പറഞ്ഞു.

അഭിഭാഷകയെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. ഇതേ തുടര്‍ന്ന് രഹസ്യങ്ങള്‍ വെളിപ്പെടുത്താമെന്ന് അറിയിച്ച സുഹൃത്തുക്കളുടെ പട്ടിക അവര്‍ അന്വേഷണ സംഘത്തിന് കൈമാറി. അടുത്ത ദിവസം തന്നെ ഇവരെ പോലീസ് ചോദ്യം ചെയ്യും. ആരൊക്കെയാണ് സുഹൃത്തുക്കളെന്നത് അഭിഭാഷക വ്യക്തമാക്കിയില്ല.

pratyusha-banerjee

വെള്ളിയാഴ്ച രാത്രിയോടെയാണ് നടിയെ സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞെങ്കിലും അവരുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കാമുകനായ രാഹുല്‍ രാജിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.

അതേസമയം, രാഹുലിന് മരണത്തില്‍ പങ്കില്ലെന്നും പ്രത്യുഷയുടെ സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നും രാഹുലിന്റെ കുടുംബം പറയുന്നു. പ്രത്യുഷ അവരുടെ മാതാപിതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാനിരുന്നതാണെന്നും ഇവര്‍ പറയുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+