പ്രത്യുഷ ബാനര്‍ജിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
മുംബൈ: മുംബൈയിലെ വസതിയില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയ നടി പ്രത്യുഷ ബാനര്‍ജിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് കൈമാറി. പ്രത്യുഷയുടേത് ആത്മഹത്യയാണെന്നും കൊലപാതകത്തിന്റേതായ യാതൊരു സൂചനയുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പ്രത്യുഷ ശ്വാസംമുട്ടിയാണ് മരിച്ചത്. കൂടാതെ കഴുത്തില്‍ മുറുകിയ പാടുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യുഷയുടെ മരണം കൊലപാതകമാണെന്ന വാര്‍ത്തകള്‍ തള്ളുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണം ആത്മഹത്യയാണെന്ന് ബോധ്യമായതോടെ പോലീസ് അന്വേഷണം മറ്റു നടപടികളിലേക്ക് കടന്നു.

ആത്മഹത്യാ പ്രേരണയ്ക്ക് കുറ്റം ചുമത്തി പ്രത്യുഷയുടെ കാമുകന്‍ രാഹുല്‍ രാജ് സിങ്ങിനെതിരെ പോലീസ് കേസെടുക്കും. രാഹുലിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയശേഷം രാഹുല്‍ പിന്മാറിയതാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
അതിനിടെ, രാത്രിയില്‍ പ്രത്യുഷയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടതായി സമീപവാസി പോലീസിന് മൊഴി നല്‍കി. കരച്ചില്‍ അല്‍പസമയത്തിനുശേഷം നിലച്ചതിനാല്‍ കൂടുതല്‍ സംശയം തോന്നിയില്ലെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. പ്രത്യുഷയുടെ മരണവുമായി ബന്ധപ്പെട്ട് പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.












Click it and Unblock the Notifications