സീരിയല്‍ നടി പ്രത്യുഷയുടെ മരണം, കാമുകനെ പൊലീസ് ചോദ്യം ചെയ്യുന്നു. നടിയെ കൊന്നതോ?
മുംബൈ: സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകന്‍ രാഹുല്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലുമായി വിവാഹം ഉറപ്പിച്ചിരിയ്‌ക്കെയാണ് 24കാരിയായ പ്രത്യുഷ മുബൈയിലെ വീട്ടില്‍ തൂങ്ങി മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് പ്രത്യുഷ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തൂങ്ങി മരിയ്ക്കാന്‍ ശ്രമിച്ച ഇവരെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. രാഹുലുമായുള്ള പ്രശ്‌നങ്ങളാണ് പ്രത്യുഷയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നും ആരോപണമുണ്ട്. ഇക്കാര്യം ഉന്നയിച്ച് നടിയുടെ അമ്മയും രംഗത്തെത്തിയിട്ടുണ്ട്.

ബാലികാ വധു
ബാലികാ വധു എന്ന ടെലിവിഷന്‍ സീരിയലിലെ കേന്ദ്ര കഥാപാത്രമായ ആനന്ദിയെ അവതരിപ്പിച്ചാണ് പ്രത്യുഷ കുടുംബ സദസുകളുടെ പ്രിയനടിയാകുന്നത്. കാമുകനായ രാഹുലുമായി നടിയുടെ വിവാഹവും ഉറപ്പിച്ചിരുന്നു ഇതിനിടെയാണ് ആത്മഹത്യ.

കസ്റ്റഡിയില്‍
പ്രത്യുഷയുടെ മരണവുമായി ബന്ധപ്പെട്ട് രാഹുലിനെ പൊലീസ് കസ്റ്റഡിയില്‍ടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇരുവരും അയച്ച എസ്എംഎസുകളും പരിശോധിയ്ക്കുന്നുണ്ട്.

മരണശേഷവും
മരണത്തിന് ശേഷവും നിന്നില്‍ നിന്ന് ഞാന്‍ മുഖം തിരിയ്ക്കില്ല എന്ന പ്രത്യുഷയുടെ വാട്ട്‌സ് ആപ് സ്റ്റാറ്റസും രാഹുലുമായുള്ള പ്രശ്‌നങ്ങള്‍ ആത്മഹത്യയിലേയ്ക്ക് നയിച്ചുവെന്നതിന് തെളിവായി കാട്ടുന്നു. നടിയുടെ അമ്മയും ചില സുഹൃത്തുക്കളും രാഹുലിനെതിരെ പരസ്യമായി രംഗത്തെത്തി.

സാമ്പത്തിക പ്രശ്‌നങ്ങള്‍
നടിയ്ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ദിവസങ്ങളായി സുഹൃത്തുക്കളില്‍ നിന്നും അകന്നു കഴിയുകയായിരുന്നു പ്രത്യുഷ.

പതിവ്...
ഹിന്ദി സീരിയല്‍ മേഖലയിലും സിനിമ മേഖലയിലും പ്രവര്‍ത്തിയ്ക്കുന്ന നടിമാരുടെ ദുരൂഹ മരണങ്ങള്‍ പലപ്പോഴും തെളിയിക്കപ്പെടാതെ പോകുന്നതാണ് പതിവ്.












Click it and Unblock the Notifications