പ്രത്യുഷയുടെ മരണം; നടിമാര്‍ക്കെതിരെ നടപടി ഉണ്ടായേക്കും
മുംബൈ: ടെലിവിഷന്‍ നടി പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് നടിമാരായ രാഖി സാവന്തും, ഡോളി ബിന്ദ്രയും കുഴപ്പത്തില്‍. വായില്‍ തോന്നുന്നത് അപ്പപ്പോള്‍ വിളിച്ചു പറയുന്ന ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ CINTAA (Cine and TV Artistes' Association) തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. പ്രത്യുഷയുടെ മരണത്തിനുശേഷം ഇരുവരും നടത്തിയ വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങളാണ് നടപടിക്ക് കാരണം.

നടിമാര്‍ക്ക് രണ്ടുപേര്‍ക്കും നടപടിയുമായി ബന്ധപ്പെട്ട് ഉടന്‍ നോട്ടീസ് അയക്കുമെന്ന് CINTAA ചെയര്‍പേഴ്സണ്‍ അമിത് ബെഹല്‍ പറഞ്ഞു. രണ്ടുപേരുടെയും പരസ്യമായ പെരുമാറ്റം അത്യധികം മോശമായ രീതിയിലുള്ളതായിരുന്നു. മെയ് 1ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഇരുവരെയും വിലക്കുന്ന കാര്യം താന്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യുഷയുടെ അമ്മയുമായുള്ള കൂടുക്കാഴ്ചയുടെ വിശദാംശങ്ങള്‍ പരസ്യമായി പറഞ്ഞതിനെ തുടര്‍ന്ന് ഡോളി ബിന്ദ്രയ്ക്കെതിരെ വിമര്‍ശനം ഉണ്ടായിരുന്നു. രാഖി സാവന്ത് ആകട്ടെ പ്രത്യുഷയുടെ മരണം മുതലെടുത്ത് പതിവുപോലെ വാര്‍ത്താ പ്രാധാന്യം പിടിച്ചുപറ്റാനുള്ള ശ്രമമാണ് നടത്തിയത്.
പ്രത്യുഷയുടെ മരണം ആത്മഹത്യ നിയന്ത്രിക്കേണ്ടതിനെക്കുറിച്ച് ചിന്തിപ്പിക്കുന്നതാണെന്നും ഇതിനായി സീലിങ് ഫാന്‍ നിരോധിക്കണമെന്നുമായിരുന്നു രാഖി സാവന്തിന്റെ ആവശ്യം. ഒരു ഫാനുമായി പത്രസമ്മേളനത്തിനെത്തിയായിരുന്നു രാഖിയുടെ വേഷംകെട്ടല്. പ്രത്യുഷയെ മരണം മുതലെടുത്തും വാര്‍ത്തകളില്‍ ഇടം നേടാനാണ് രാഖിയുടെ ശ്രമമെന്ന് അന്നുതന്നെ വിമര്‍ശനമുണ്ടായിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications