ഒട്ടേറെ പെണ്‍കുട്ടികളെ വഞ്ചിച്ചു, പണം തട്ടി; പ്രത്യുഷയുടെ കാമുകനെതിരെ അമ്മയുടെ കത്ത്
മുംബൈ: ടിവി നടി പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രത്യുഷയുടെ അമ്മ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിന് കത്തയച്ചു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും പ്രത്യുഷയുടെ അമ്മ സോമ ബാനര്‍ജി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മകളുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം രാഹുല്‍ രാജ് സിങ്ങിനാണെന്നും അമ്മയുടെ കത്തില്‍ പറയുന്നു. മകളെ പ്രണയിച്ച് വഞ്ചിച്ച രാഹുലാണ് മരണത്തിന് കാരണക്കാരന്‍. പ്രത്യുഷയെ മാത്രമല്ല, ഒട്ടേറെ നിഷ്കളങ്കരായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വഞ്ചിക്കുകയും രാഹുല്‍ ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു.

വിഷയത്തില്‍ കൂടുതല്‍ ശക്തമായ അന്വേഷണം വേണം. രാഹുല്‍ കേസിലെ സാക്ഷികളെയും തങ്ങളെയും ഭീഷണിപ്പെടുത്തുകയാണ്. മകളുടെ മരണം വിഷാദരോഗംമൂലമുള്ളതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. മകളുടെ ദുരൂഹ മരണത്തിന്റെ കാരണമറിയുക മാതാപിതാക്കളുടെ അവകാശമാണ്. അത് നിഷേധിക്കരുതെന്നും സോമ ബാനര്‍ജി കത്തില്‍ വ്യക്തമാക്കി.
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി രഞ്ജിത്ത്, മുംബൈ പോലീസ് കമ്മീഷണര്‍ എന്നവര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ബാലികാ വധു എന്ന സീരിയയിലൂടെ പ്രശസ്തയായ പ്രത്യുഷ ബാനര്‍ജിയെ ഏപ്രില്‍ 1 നാണ് സ്വന്തം വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കാമുകന് രാഹുലിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications