കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രത്യുഷയുടെ മരണം; രാഹുല്‍ രാജിന്റെ അഭിഭാഷന്‍ കേസ് ഒഴിവാക്കി

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: സീരിയല്‍ നടി പ്രത്യുഷയുടെ മരണവുമായി ബന്ധപ്പെട്ട് പ്രേരണകുറ്റം ചുമത്തപ്പെട്ട രാഹുല്‍ രാജിനെ അഭിഭാഷകന്‍ കൈയ്യൊഴിഞ്ഞു. രാഹുല്‍ രാജിന്റെ കേസില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് അഭിഭാഷകന്‍ നീരജ് ഗുപ്ത പിടിഐയോടാണ് പറഞ്ഞത്. കേസില്‍ രാഹുലിന്റെയും വീട്ടുകാരുടെയും നിസ്സഹകരണത്തെ തുടര്‍ന്നാണ് പിന്‍വാങ്ങാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഒരു കക്ഷി കേസിനെ സംബന്ധിച്ച് എല്ലാ വിവരങ്ങള്‍ അഭിഭാഷകനോട് തുറന്നു പറയണം. അത് നല്ലതായാലും ചീത്തയായാലും. കേസ് കൈകാര്യം ചെയ്യാന്‍ അഭിഭാഷകന്‍ എല്ലാ വിവരങ്ങളും അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ രാഹുലിന്റെ കാര്യത്തില്‍ താന്‍ കാര്യങ്ങളെല്ലാം മാധ്യമങ്ങള്‍ വഴി അറിയേണ്ട അവസ്ഥയിലാണെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.

pratyusha

തന്റെ പിന്മാറ്റവും രാഹുലിനെതിരായ എഫ്‌ഐആറും തമ്മില്‍ ബന്ധമില്ല. ഒരു അഭിഭാഷകന്‍ അതെല്ലാം നേരിടാന്‍ പ്രാപ്തനാണ്. രാഹുലിനെതിരെ പ്രേരണാ കുറ്റം ചുമത്തി കേസ് എടുത്തതുകൊണ്ടാണോ പിന്മാറ്റണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇങ്ങനെയായിരുന്നു നീരജ് ഗുപ്തയുടെ മറുപടി.

ഏപ്രില്‍ ഒന്നിനാണ് പ്രത്യുഷ ബാനര്‍ജി സ്വവസതിയില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കാമുകന്‍ രാഹുല്‍ രാജിനെ പോലീസ് ചോദ്യം ചെയ്യുകയും ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അഭിഭാഷകന്റെ പിന്മാറ്റം. പ്രത്യുഷയും രാഹുലും തമ്മിലുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍ കുടുംബാംഗങ്ങള്‍ മറച്ചുവെച്ചതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് സൂചന.

English summary
Pratyusha suicide: Rahul’s lawyer withdraws from case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X