കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി ഭാരതീയ സമ്മേളനം ചൊവ്വാഴ്ച മുതല്‍

Google Oneindia Malayalam News

ദില്ലി: പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ചൊവ്വാഴ്ച മുതല്‍ ദില്ലിയില്‍ ആരംഭിക്കും. വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന പന്ത്രണ്ടാമത് സമ്മേളനത്തിന് 50 രാജ്യങ്ങളില്‍ നിന്നായി 700ഓളം പ്രതിനിധികള്‍ പങ്കെടുക്കും.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക. വ്യാഴാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുഖ്യാതിഥിയായിരിക്കും. പ്രവാസി ഭാരതീയ സമ്മാനങ്ങളും രാഷ്ട്രപതി വിതരണം ചെയ്യും.

Pravasi Bharatiya Divas

പ്രവാസികള്‍ക്ക് അവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള പൊതുവേദിയാണ് സമ്മേളനമെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി സംവദിക്കാനും സംസ്ഥാന സര്‍ക്കാറുകളുമായും കേന്ദ്രസര്‍ക്കാറുമായും ആശയവിനിമയം നടത്താനും സാധിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

ആദ്യദിവസം യുവാക്കള്‍ക്കുവേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധി, സുപ്രിയ സുലെ, പി രാജീവ്, യുവജന സ്‌പോര്‍ട്‌സ് മന്ത്രി ജിതേന്ദ്ര സിങ്, വ്യോമയാന മന്ത്രി കെസി വേണുഗോപാല്‍, എംപി നവീന്‍ ജിന്‍ഡാല്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളനം ഒമ്പതാം തിയ്യതി സമാപിക്കും. വ്യവസായികളുടെ സംഘടനയായ ഫിക്കിയുടെ സഹകരണത്തോടെയാണ് സമ്മേളനം.

English summary
he Pravasi Bharatiya Divas this year will begin on Tuesday and continue till Thursday at the Vigyan Bhavan here. Prime Minister Manmohan Singh will inaugurate the main event on Thursday while the valedictory speech will be given by President Pranab Mukherjee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X