കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡല്‍ഹിയിലെ ബോസ് ആരാണ്? തൊഗാഡിയയുടെ പ്രസ്താവന മോഡിയെ ലക്ഷ്യം വച്ചോ

രാജ്യത്തെ പോലീസ് സംവിധാനം നശിച്ചെന്ന് തൊഗാഡിയ ആരോപിച്ചു

  • By Vaisakhan
Google Oneindia Malayalam News

അഹമ്മദാബാദ്: കേന്ദ്രസര്‍ക്കാരിനും ബിജെപി നേതൃത്വത്തിനെതിരേ വീണ്ടും ഒളിയമ്പുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. തന്നെ കുടുക്കാന്‍ ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദേശമനുസരിച്ച് നീങ്ങുകയാണെന്നാണ് തൊഗാഡിയയുടെ പ്രസ്താവന. ഡല്‍ഹിയിലെ ബോസ് പ്രയോഗത്തെ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയാണ് തൊഗാഡിയ ലക്ഷ്യമിട്ടതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ആശുപ്രതി വിട്ട സമയത്തായിരുന്നു തൊഗാഡിയുടെ പ്രസ്താവന. നേരത്തെ വ്യാജ ഏറ്റുമുട്ടലിലൂടെ കേന്ദ്രസര്‍ക്കാര്‍ തന്നെ വധിക്കാന്‍ ശ്രമിക്കുകയാണെന്നും തൊഗാഡിയ പറഞ്ഞിരുന്നു.

പോലീസും ബോസിനൊപ്പം

പോലീസും ബോസിനൊപ്പം

രാജ്യത്തെ പോലീസ് സംവിധാനം നശിച്ചെന്ന് തൊഗാഡിയ ആരോപിച്ചു. ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ ജെകെ ഭട്ട് പ്രധാനമന്ത്രിയുടെ ഓഫിസുമായി ചേര്‍ന്ന് തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ്. ഇതിനായി അവര്‍ ഗൂഢാലോചന നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഭട്ടിന്റെയും ഫോണ്‍ വിളികള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ മനസിലാക്കാനാവും. കഴിഞ്ഞ 15 ദിവസത്തിനിടെ ഇരുവരും തമ്മിലുള്ള കോളുകള്‍ പരിശോധിച്ചാല്‍ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുമെനനും തൊഗാഡിയ പറഞ്ഞു.

കൊല്ലുമെന്ന് ഭയം

കൊല്ലുമെന്ന് ഭയം

തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താനായി പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാജസ്ഥാന്‍ പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താനായി ഗുജറാത്തിലെത്തിയിട്ടുണ്ടെന്ന് ഒരാള്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് രാജസ്ഥാനിലെത്തി പോലീസില്‍ കീഴടങ്ങാന്‍ ശ്രമിക്കവേയാണ് തനിക്ക് പ്രശ്‌നങ്ങളുണ്ടായത്. ഗുജറാത്ത് സര്‍ക്കാരിന് വ്യാജ ഏറ്റുമുട്ടല്‍ വലിയ പ്രശ്‌നമുള്ള കാര്യമല്ല. അതിന് കേന്ദ്രം പിന്തുണ നല്‍കുന്നുണ്ടെന്നും തൊഗാഡിയ ആരോപിച്ചു.

കേസ് പിന്‍വലിച്ചത്

കേസ് പിന്‍വലിച്ചത്

തനിക്കെതിരായ ഗുജറാത്തിലും രാജസ്ഥാനിലും കേസില്ല. 2015ല്‍ തനിക്കെതിരായ കേസ് രാജസ്ഥാന്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നിട്ടും രാജസ്ഥാനില്‍ നിന്ന് പോലീസ് തന്നെ അറസ്റ്റ് ചെയ്യാന്‍ എത്തി. രാജസ്ഥാന്‍ സര്‍ക്കാരിന് ഇക്കാര്യത്തെ പറ്റി അറിയില്ല. രാജസ്ഥാന്‍ പോലീസ് ഇതില്‍ ഗൂഢാലോചന നടത്തിയിട്ടുണ്ട്. ചില വീഡിയോ ഭാഗങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് തന്നെ കുടുക്കാനാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ചും ശ്രമിക്കുന്നതെന്ന് തൊഗാഡിയ പറഞ്ഞു.

കാണാതായെന്നത് കള്ളം

കാണാതായെന്നത് കള്ളം

തൊഗാഡിയയെ കാണാതായത് അന്വഷിക്കുമെന്ന് ആദ്യം പറഞ്ഞ പോലീസ് പിന്നീട് നിലപാട് മാറ്റുന്നതാണ് കണ്ടത്. കാണാതായെന്ന കാര്യത്തില്‍ അദ്ദേഹം നുണ പറയുകയാണെന്നും സംഭവം കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് പോലീസ് ആരോപിക്കുന്നത്. ഇത്രയും സുരക്ഷയുള്ള ഒരു വ്യക്തിയെ എങ്ങനെയാണ് കടത്തികൊണ്ടുപോകാന്‍ സാധിക്കുകയെന്നും പോലീസ് ചോദിക്കുന്നു. അതേസമയം പോലീസിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് തൊഗാഡിയ വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍എസ്എസിനും മടുത്തോ

ആര്‍എസ്എസിനും മടുത്തോ

ഒരേ തൂവല്‍ പക്ഷികളാണെങ്കിലും തൊഗാഡിയയെ പിന്തുണയ്ക്കാന്‍ ആര്‍എസ്എസ് തയ്യാറായിട്ടില്ല. ആരെ കൊല്ലാന്‍ നോക്കിയതെന്ന് അദ്ദേഹം തന്നെയാണ് പറയേണ്ടതെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് എംജി വൈദ്യ പറഞ്ഞിരുന്നു. ആര്‍എസ്എസിന് വലിയ താല്‍പര്യമില്ലാത്തയാളാണ് തൊഗാഡിയയെന്ന് സൂചനയുണ്ട്.

ഗുജറാത്ത് പോലീസിനെതിരേ അദ്ദേഹം വലിയ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. അതുകൊണ്ട് അവിടത്തെ സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനാവില്ല. സെഡ് പ്ലസ് സുരക്ഷുള്ള ഒരാളെ വ്യാജ ഏറ്റുമുട്ടലിലൂടെ എങ്ങനെയാണ് കൊല്ലാനാവുകയെന്നും വൈദ്യ ചോദിച്ചു.

English summary
praveen thogadia slams narendra modi and police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X