കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനിക്ക് നേരെ നടക്കുന്നത് വധശ്രമം തന്നെ... ആവര്‍ത്തിച്ച് പ്രവീണ്‍ തൊഗാഡിയ

  • By Desk
Google Oneindia Malayalam News

തന്നെ വധിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ച വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ കാര്‍ കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ടിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ ഹൈവേയില്‍ വെച്ചായിരുന്നു അപകടം നടന്നത്. തൊഗാഡിയയുടെ കാറില്‍ ലോറി ഇടിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് തൊഗാഡിയ രക്ഷപ്പെട്ടത്. തന്നെ കൊല്ലാന്‍ മനപ്പൂര്‍വ്വം ലോറി കൊണ്ട് ഇടിപ്പിക്കുകയായിരുന്നെന്നായിരുന്നു തൊഗാഡിയ സംഭവത്തില്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത് .

വധശ്രമം

വധശ്രമം

കഴിഞ്ഞ ജനുവരിയിലാണ് തന്നെ വധിക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് തൊഗാഡിയ ആരോപിച്ചത്. രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച പിറ്റേദിവസം കാണാതായ തൊഗാഡിയയെ ഒരു ദിവസത്തിനു ശേഷം അബോധാവസ്ഥയില്‍ വിമാനത്താവളത്തിനു സമീപത്താണ് കണ്ടത്. ഇതിനു ശേഷമാണ് തനിക്കെതിരെ വധശ്രമം നടക്കുന്നുണ്ടെന്ന് തൊഗാഡിയ ആരോപിച്ചത്.

ഈശ്വരകൃപയാല്‍

ഈശ്വരകൃപയാല്‍

തൊഗാഡിയയുടെ ഫേസ്ബുക്കില്‍ പറയുന്നത് ഇങ്ങനെ. താന്‍ ഈശ്വരകൃപയാലാണ് രക്ഷപ്പെട്ടത്. ഹിംസയ്ക്ക് മറുപടി ശാന്ത്യാണ്. കൊലയാളിയേക്കാള്‍ വലിയവന്‍ രക്ഷിക്കുന്നവനാണ്.

എന്നിട്ടും സാഹബ്

എന്നിട്ടും സാഹബ്

സാഹബ് ഒന്നിച്ചിരുന്ന് സംസാരിക്കണമെന്ന് കഴിഞ്ഞ ഹോളിക്ക് ഞാന്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നിട്ടും... താങ്കള്‍ എന്നെ വിളിച്ചു പോലുമില്ല. അങ്ങേയ്ക്ക് സമ്പത്തും അധികാരവുമുണ്ട്. എന്നാല്‍ നാളെ അതുണ്ടാവണമെന്നില്ല. തൊഗാഡിയ കുറിച്ചു.

നമുക്ക് ഇരിക്കാം

നമുക്ക് ഇരിക്കാം

കഴിഞ്ഞ ഹോളിക്കാണ് തൊഗാഡിയ ര്രധാനമന്ത്രിക്ക് ഹോളി ആശംസ ട്വീറ്റ് അയച്ചത്. ഹോളിയാണ് നമുക്ക് ഒന്നുകൂടി ഇരിക്കാമെന്ന് പോസ്റ്റില്‍ പറ‍ഞ്ഞിരുന്നു.

അകമ്പടി വാഹനം ഇല്ല

അകമ്പടി വാഹനം ഇല്ല

സൂറത്ത് ജില്ലയിലേക്ക് കടന്നപ്പോള്‍ തനിക്ക് അകമ്പടി വാഹനം ഇല്ലായിരുന്നെന്നും തന്‍റെ കാര്‍ ബുള്ളറ്റ് പ്രൂഫ് ആയതിനാല്‍ മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും പ്രവീണ്‍ പറഞ്ഞു.

സുരക്ഷ ദുര്‍ബലപ്പെടുത്തുന്നു

സുരക്ഷ ദുര്‍ബലപ്പെടുത്തുന്നു

ആദ്യമായാണ് അകമ്പടി വാഹനമില്ലാതെ സഞ്ചരിക്കുന്നത്. ബോധപൂര്‍വ്വം സുരക്ഷ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രവീണ്‍ ആരോപിച്ചു. വിഎച്ച്പി നേതൃത്വത്തില്‍ നിന്ന് തൊഗാഡിയയെ നീക്കാനുള്ള ശ്രമങ്ങളെ തുടര്‍ന്നാണ് നരേന്ദ്രമോദിയുമായുള്ള ബന്ധം വഷളായത്.

English summary
praveen thogadiyas facebook post against modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X