സല്‍മാന്‍ ഖാന്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് തൊഗാഡിയ
ജയ്പൂര്‍: തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത കാര്യം പറയുന്നവരെയെല്ലാം പാക്കിസ്ഥാനിലേക്ക് അയക്കാനാണ് അടുത്തിടെ ചില ബിജെപി ആര്‍ എസ് നേതാക്കളുടെ ശ്രമം. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ പെട്ടിരിക്കുന്നത് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ആണ്. മുംബൈ സ്‌ഫോടന പരമ്പര കേസിലെ യാക്കൂബ് മേമനെ തൂക്കിക്കൊല്ലരുതെന്ന അഭിപ്രായപ്പെട്ട സല്‍മാന്‍ ഖാന്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് പ്രവീണ്‍ തൊഗാഡിയ ആണ് രംഗത്തെത്തിയിരിക്കുന്നത്.
യാക്കൂബ് മേമനെ പിന്തുണയ്ക്കുന്നവര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ആയതിനാല്‍ സല്‍മാന്‍ ഖാനും അസദുദീന്‍ ഉവൈസിയും പാക്കിസ്ഥാനിലേക്ക് പോകുകയാണ് ഉചിതമെന്ന് തൊഹാഡിയ പറഞ്ഞു. ജയ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.എച്ച്.പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ.

യാക്കൂബ് മേമന്‍ കുറ്റം ഏറ്റ് ഇന്ത്യയ്ക്ക് കീഴടങ്ങിയ ആളാണെന്നും യഥാര്‍ഥത്തില്‍ തൂക്കിലേറ്റേണ്ടത് യാക്കൂബിന്റെ സഹോദരന്‍ ടൈഗര്‍ മേമനെ ആണെന്നുമായിരുന്നു സല്‍മാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചിട്ടത്. ട്വീറ്റ് വിവാദമായതോടെ സല്‍മാന്‍ രാജ്യത്തോട് മാപ്പു ചോദിക്കുകയും ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രത്തെയും പ്രവീണ്‍ തൊഗാഡിയ വിമര്‍ശിച്ചു. ഗുരുദാസ്പൂര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള സമാധാനപരമായുള്ള സാരി ഷാള്‍ ബന്ധം അവസാനിപ്പിക്കണം. മുംബൈ ആക്രമണത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കുന്നതില്‍ ഇന്ത്യ വരുത്തിയ വീഴ്ചയാണ് പാക്കിസ്ഥാന് കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ പ്രചോദനമായതെന്നും തൊഗാഡിയ പറഞ്ഞു.












Click it and Unblock the Notifications