ലോകം മുഴുവന്‍ ഹിന്ദുക്കളുടേതാണെന്ന് പ്രവീണ്‍ തൊഗാഡിയ
മുംബൈ: ആരാധന മൂത്തിട്ടാണോ ഭ്രാന്തന് ചിന്താഗതിയാണോ എന്നറിയില്ല ലോകം മുഴുവന്‍ ഹിന്ദുക്കളുടേതാണെന്ന പ്രഖ്യാപനവുമായി വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ രംഗത്തെത്തി. ലോകത്തില്‍ ഉള്ള എല്ലാ പ്രശസ്തരും ഹിന്ദുക്കള്‍ ആണെന്നും എല്ലാ പ്രശസ്ത സൃഷ്ടികളും സ്ഥലങ്ങളും ഹിന്ദുക്കളുടേതാണെന്നുമാണ് തൊഗാഡിയയുടെ പ്രഖ്യാപനം. അന്തരിച്ച പോപ് ഗായകന് മൈക്കള്‍ ജാക്ക്സണിന്റെ മതം വരെ മാറ്റിയാണ് തൊഗാഡിയയുടെ പുതിയ പ്രഖ്യാപനം.
മൈക്കള്‍ ജാക്സണ് ഹിന്ദു ആണെന്നും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് മൈക്കലല് ജാകിഷെന് എന്നാണെന്നുമാണ് പുതിയ കണ്ടുപിടിത്തം. മൈക്കിളിന്റെ മാതാപിതാക്കള്‍ കഥകളി,ഭരതനാട്യം എന്നിവ നടത്തിയിരുന്നവര്‍ ആയിരുന്നു. ഇവരുടെ പ്രകടനം കണ്ടു ഇഷ്ടപ്പെട്ട് ക്രിസ്ത്യന്‍ മിഷനറിമാര്‍ പിന്നീട് ഇവരെ ദത്തെടുത്തു എന്നായിരുന്നു തൊഗാഡിയയുടെ വെളിപ്പെടുത്തല്‍.

ആഫ്രിക്ക, അറേബ്യ, ഓസ്ട്രേലിയ തുടങ്ങി എല്ലാ രാജ്യങ്ങളും ഹിന്ദുക്കളുടേതാണെന്ന പ്രസ്താവനയാണ് തൊഗാഡിയയുടേത്. മുംബൈയില്‍ നടന്ന ബ്രാഹ്മണ സമ്മേളനത്തില്‍ ആണ് തൊഗാഡിയയുടെ ഈ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍. ഋഷികളുടെ വസ സ്ഥലം ആയിരുന്നു റഷ്യ എന്നും ഋഷന്ഗംഗ എന്ന പേരാണ് പിന്നീട് റഷ്യ ആയി മാറിയതെന്നും തൊഗാഡിയ പറഞ്ഞു.
റഷ്യക്കാരെ ഹിന്ദുക്കള്‍ ആക്കണമെന്നാണ് തൊഗാഡിയയുടെ ആഗ്രഹം. ഇതില്‍ ആദ്യം ഉന്നയിക്കുന്നത് രാമക്ഷേത്രം നിര്‍മ്മിക്കുക എന്നതാണ്. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തൊഗാഡിയ ഇതില്‍ നിന്നും പിന്നോട്ടില്ല. ബാബരി മസ്ജിദ് എന്ന ആവശ്യത്തെ ശക്തമായി എതിര്‍ക്കുന്നുണ്ടെന്നും തൊഗാഡിയ പറഞ്ഞു. ഹിന്ദു മതത്തെ ഇത്രമാത്രം തൊഗാഡിയ ആരാധിക്കുന്നുണ്ടെന്ന് അറിഞ്ഞില്ല. സുബ്രഹ്മണ്യന് സ്വാമിയുടെ ഫാന്‍സ് ആണ് സാധാരണ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്താറുള്ളത്. വര്‍ഗ്ഗീയ ചേരിതിരിവു ഉണ്ടാക്കാന്‍ ശ്രമിക്കുകയാണോ തൊഗാഡിയ ശ്രമിക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications