ഷാരൂഖ് ഖാനും സല്മാന് ഖാനും അപ്രത്യക്ഷരാകുമെന്ന് തൊഗാഡിയ
റാഞ്ചി: വീണ്ടും വര്‍ഗീയ വാദം അഴിച്ചു വിടാന്‍ ഒരുങ്ങിയിരിക്കുകയാണ് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. അടുത്ത പത്തു വര്‍ഷം കൊണ്ട് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്നാണ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞിരിക്കുന്നത്. വീണ്ടും വിഷം തുപ്പുന്ന പ്രസംഗവുമായിട്ടാണ് തൊഗാഡിയ രംഗത്തു വന്നിരിക്കുന്നത്.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുന്നതോടെ ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാനും, സല്മാന് ഖാനുമൊക്കെ അതോടെ ഇല്ലാതാകുമെന്നാണ് തൊഗാഡിയയുടെ പരാമര്‍ശം. പത്ത് വര്‍ഷം കൊണ്ട് അന്‍പത് ലക്ഷം പേരെ മതം മാറ്റുമെന്നാണ് തൊഗാഡിയ പറഞ്ഞിരിക്കുന്നത്.

ബംഗാളിലെ ബിര്‍ബൂമില്‍ നടന്ന രണ്ടാം വിരാട് ഹിന്ദു സമ്മേളനത്തിലാണ് പ്രവീണ്‍ തൊഗാഡിയ ഇങ്ങനെയൊരു വിവാദ പരാമര്‍ശം നടത്തിയത്. മത പരിവര്‍ത്തനം ഇല്ലെങ്കില്‍ ഇവിടെ ഷാരൂഖ് ഖാനെന്നോ സല്മാന് ഖാനെന്നോ ഇമാം ബുഖാരിയെന്നോ കേള്‍ക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മതപരിവര്ത്തനമില്ലെങ്കില് ഘര്‍ വാപസിയും ഉണ്ടാകില്ലെന്നും പ്രവീണ്‍ തൊഗാഡിയ വ്യക്തമാക്കി. വിവാദ പരാമര്‍ശം നടത്തിയ പ്രവീണ്‍ തൊഗാഡിയയ്ക്കെതിരെ ബംഗാള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ








Click it and Unblock the Notifications