കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവീണ്‍ തൊഗാഡിയയെ കണ്ടെത്തിയത് അബോധാവസ്ഥയില്‍, ഷുഗര്‍ നില താഴ്ന്നു!

Google Oneindia Malayalam News

അഹമ്മദാബാദ്: കാണാതായ വിഎച്ച്പി രാജ്യാന്തര വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച കാണാതായ തൊഗാഡിയയെ അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷുഗര്‍ നില താഴ്ന്നതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാവുകയിരുന്നു. പാര്‍ക്കില്‍ നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിഎച്ച്പി നേതാവിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

<strong>ആധാറില്‍ ഫേഷ്യല്‍ ഓതന്റിക്കേഷന്‍: സുരക്ഷ ഉയര്‍ത്താന്‍ യുഐഡിഎഐ, പുതിയ സംവിധാനം ജൂലൈ മുതല്‍!</strong>ആധാറില്‍ ഫേഷ്യല്‍ ഓതന്റിക്കേഷന്‍: സുരക്ഷ ഉയര്‍ത്താന്‍ യുഐഡിഎഐ, പുതിയ സംവിധാനം ജൂലൈ മുതല്‍!

തിങ്കളാഴ്ച പ്രവീണ്‍ തൊഗാഡിയയെ കാണാനില്ലെന്ന് അനുയായികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നാലോളം വരുന്ന പോലീസ് സംഘമാണ് നേതാവിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചത്. തൊഗാഡിയയെ കാണാതായതിന് പിന്നില്‍ പോലീസിന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അനുയായികള്‍ റോഡ് ഉപരോധിച്ചത്.

 സംഭവം അറസ്റ്റിന് ഒരുങ്ങുമ്പോള്‍

സംഭവം അറസ്റ്റിന് ഒരുങ്ങുമ്പോള്‍


പത്ത് വര്‍ഷം മുമ്പ് രാജസ്ഥാനില്‍ വിലക്ക് ലംഘിച്ച് പ്രകടനത്തിന് നേതൃത്വം നല്‍കിയ കേസില്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്യാന്‍ അഹമ്മദാബാദില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൊഗാഡിയയെ കാണാതായത്. ഇതാണ് വിഎച്ച്പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് വഴിവെച്ചത്. തൊഗാഡിയയെ രാജസ്ഥാന്‍ പോലീസ് കസറ്റഡിയിലെടുത്തെന്ന് ആരോപിച്ചായിരുന്നു വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കസറ്റഡിയിലെടുത്തതിന് ശേഷമാണ് കാണാതായെന്ന പ്രവര്‍ത്തകരുടെ വാദം നിഷേധിച്ച പോലീസ് അറസ്റ്റ് ചെയ്യാന്‍ വസതിയിലെത്തിയപ്പോള്‍ തൊഗാഡിയ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തുു.

കാണാനില്ലെന്ന് സ്ഥിരീകരണം

കാണാനില്ലെന്ന് സ്ഥിരീകരണം

പത്ത് വര്‍ഷം മുമ്പുള്ള കേസില്‍ പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് അഹമ്മദാബാദിലെ വസതിയില്‍ എത്തിയതിന് പിന്നാലെയാണ് തൊഗാഡിയയെ കാണാതായത്. ഇക്കാര്യം അഹമ്മദാബാദ് ക്രൈം ബ്രാഞ്ചും പിന്നീട് സ്ഥിരീകരിച്ചു. ഇതോടെ നാല് പോലീസ് സംഘങ്ങള്‍ തൊഗാഡിയയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. തൊഗാഡിയയുടെ അറസ്റ്റ് നടപ്പിലാക്കുന്നതിനായി അഹമ്മദാബാദിലെത്തിയ രാജസ്ഥാന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചിരുന്നതായി സോലാ പോലീസ് വ്യക്തമാക്കി. രാജസ്ഥാന്‍ പോലീസിനൊപ്പം വിഎച്ച്പി നേതാവിന്റെ വസതിയിലെത്തിയെങ്കിലും അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ലെന്നും സോലാ പോലീസ് വ്യക്തമാക്കി.

 പ്രതിഷേധം അതിരുകടന്നു

പ്രതിഷേധം അതിരുകടന്നു


തൊഗാഡിയയെ കാണാതായതോടെ അക്രമാസക്തരായ വിഎച്ച്പി പ്രവര്‍ത്തകര്‍ സോലാ പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ക്കുകയും സര്‍ക്കേജ് ഗാന്ധിനഗര്‍ പാതയില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തുു. രാവിലെ പത്ത് മണിമുതല്‍ തൊഗാഡിയയെ കാണാനില്ലെന്നും അദ്ദേഹത്തിന്റെ സുരക്ഷ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നുമുള്ള വാദങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.

 ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്


വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയ കേസില്‍ ജനുവരി അഞ്ചിനാണ് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി പ്രവീണ്‍ തൊഗാഡിയയ്ക്കും മറ്റ് 38 പേര്‍ക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐപിസി 188 പ്രകാരമുള്ള കേസിലാണ് തൊഗാഡിയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അഹമ്മദാബാദില്‍ നിന്നുള്ള ബിജെപി എംഎല്‍എ ബാബു ജംനാദാസും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 1996ല്‍ നടന്ന വധശ്രമക്കേസിലായിരുന്നു വാറണ്ട് പുറപ്പെടുവിച്ചത്.

English summary
Vishwa Hindu Parishad leader Pravin Togadia, who went "missing" on Monday afternoon, has been found at a hospital in Ahmedabad. He had fallen unconscious due to low sugar levels and was brought to the hospital, the doctors said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X