കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് എട്ടിന്‍റെ പണിയുമായി പ്രവീണ്‍ തൊഗാഡിയ; പുതിയ ഹിന്ദു പാര്‍ട്ടി പ്രഖ്യാപനം ശനിയാഴ്ച്ച

Google Oneindia Malayalam News

ലക്നൗ: ബിജെപിയുമായി അകന്ന മുന്‍ വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. ഫെബ്രുവരി 9 ന് ദില്ലിയില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഹിന്ദുസ്ഥാന്‍ നിര്‍മ്മല്‍ ദല്‍ എന്നാണ് പാര്‍ട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. തീവ്ര ഹിന്ദുത്വം എന്നതില്‍ തന്നെ അടിയുടറച്ച് നിന്ന് കൊണ്ടാകും പുതിയ പാര്‍ട്ടിയുടെ പ്രവര്‍ത്തനം.

ദീര്‍ഘകാലം ഹിന്ദു പരിഷത്ത് നേതാവായിരുന്നു പ്രവീണ്‍ തൊഗാഡിയ രൂപീകരിക്കുന്ന പാര്‍ട്ടി തങ്ങളുടെ വോട്ടുകളില്‍ വിള്ളലുണ്ടാക്കുമോ എന്ന ആശങ്ക ബിജെപിക്കുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പുതിയ പാര്‍ട്ടി രൂപീകരണത്തെ വളരെ ശ്രദ്ധാപൂര്‍വ്വമാണ് ബിജെപിയും ആര്‍എസ്എസും നോക്കി കാണുന്നത്.

ശനിയാഴ്ച്ച

ശനിയാഴ്ച്ച

ശനിയാഴ്ച്ച ദില്ലിയിലെ ഇന്ദിരാഗാന്ധി ഇന്‍‌ഡോര്‍ സ്റ്റേഡിയത്തിലാണ് പാര്‍ട്ടി പ്രഖ്യാപന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ പേരും ചിഹ്നവും ലക്ഷ്യവും ആ വേളയില്‍ പ്രഖ്യാപിക്കുമെന്ന് പ്രവീണ്‍ തൊഗാഡിയയുടെ സഹായിയും വിശ്വ ഹിന്ദു പരിഷത്ത് മുന്‍ നേതാവുമായി കരവീര്‍ ഹിന്ദു വ്യക്തമാക്കുന്നു.

543 സീറ്റുകളില്‍

543 സീറ്റുകളില്‍

പരമാവധി പ്രവര്‍ത്തകരെ അണിനിരത്തി പരിപാടി വന്‍വിജയമാക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികള്‍. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തിലാണ് പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 543 സീറ്റുകളില്‍ മത്സിക്കാനാണ് പുതിയ പാര്‍ട്ടിയുടെ തീരുമാനം.

ശക്തമായ അടിത്തറ

ശക്തമായ അടിത്തറ

അയോധ്യ ഉള്‍പ്പടേയുള്ള പ്രദേശങ്ങളില്‍ ഞങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ട്. 40 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇതിനകം തന്നെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പ്രവീണ്‍ തൊഗാഡിയ അവകാശപ്പെടുന്നത്. അധികാരം ലഭിച്ചാല്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഓര്‍ഡിനന്‍സ് കൊണ്ടുവരും

ഓര്‍ഡിനന്‍സ് കൊണ്ടുവരും

അധികാരത്തിലെത്തിയാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരാഴ്ച്ചക്കുള്ളില്‍ ഒര്‍ഡിനന്‍സ് കൊണ്ടുവന്ന് ഉടന്‍ തന്നെ ക്ഷേത്ര നിര്‍മ്മാണം ആരഭംക്കുമെന്ന് പ്രവീണ്‍ തൊഗാഡിയ അഭിപ്രായപ്പെട്ടു. നോട്ടുനിരോധനം, ജിഎസ്ടി, എന്നിവ തൊഴിലില്ലായ്മക്ക് വഴിവെച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഎച്ച്പി വിട്ടു

വിഎച്ച്പി വിട്ടു

തൊഴിലവസരങ്ങളിലും ആരോഗ്യ രംഗത്തുമായിരിക്കും തന്‍റെ പാര്‍ട്ടിയുടെ പൂര്‍ണ്ണ ശ്രദ്ധ. ആഗോള ഭീമന്‍മാരായ വാള്‍മാര്‍ട്ടിനെ ഇന്ത്യയില്‍ നിരോധിക്കുമെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം വിഎച്ച്പി വിട്ട പ്രവീണ്‍ തൊഗാഡിയ പിന്നീട് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് രൂപീകരിക്കുകയായിരുന്നു.

കണക്ക്കൂട്ടലുകള്‍ തെറ്റുന്നു

കണക്ക്കൂട്ടലുകള്‍ തെറ്റുന്നു

രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ ബിജെപിയുടെ കണക്ക്കൂട്ടലുകള്‍ തെറ്റിക്കുന്നതാണ് പ്രവീണ്‍ തൊഗാഡിയയുടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം. കോണ്‍ഗഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ഉയര്‍ത്തുന്ന വെല്ലുവിളിയുടെ നടുവില്‍ നില്‍ക്കുന്ന ബിജെപിക്ക് സഖ്യകക്ഷികള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങളും വെല്ലുവിളിയാകുന്നു.

തിരിച്ചടിയാവും

തിരിച്ചടിയാവും

ഇതിന് പുറമേയാണ് പ്രവീണ്‍ തൊഗാഡിയയുടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനവുമായി തൊഗാഡിയ മുന്നോട്ടു പോവുകയാണെങ്കില്‍ ചുരുക്കം ചില മണ്ഡലങ്ങളിലെങ്കിലും അത് ബിജെപിക്ക് തിരിച്ചടിയാവും.

മോദിക്ക് വിമര്‍ശനം

മോദിക്ക് വിമര്‍ശനം

നേരത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചും പ്രവീണ്‍ തൊഗാഡിയ രംഗത്തെത്തിയിരുന്നു. മോദിയുമായി തനിക്ക് 43 വര്‍ഷത്തെ സൗഹൃദമുണ്ട്. എന്നാല്‍ അദ്ദേഹം ചായ വില്‍ക്കുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും ചായ വനില്‍പ്പനക്കാരനെന്ന ഇമേജ് സഹതാപം പിടിച്ചുപറ്റാനായി മോദി ഉപയോഗിക്കുകയാണെന്നുമായിരുന്നു തൊഗാഡിയയുടെ ആരോപണം.

രാമക്ഷേത്രം പണിയില്ല.

രാമക്ഷേത്രം പണിയില്ല.

കേന്ദ്രത്തില്‍ ഇനിയും അഞ്ച് വര്‍ഷം കൂടി അധികാരത്തിലിരുന്നാലും ബിജെപി രാമക്ഷേത്രം പണിയില്ല. ബിജെപിക്കും ആര്‍എസ്എസിനും നിലനില്‍പ്പിനുള്ള അഭിവാജ്യ ഘടകമാണ് രാമക്ഷേത്രം. വിശ്വാസികളുടെ വികാരം മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. വോട്ടാണ് അവരുടെ ലക്ഷ്യം.

ഇരുട്ടില്‍ നിര്‍ത്തുന്നു

ഇരുട്ടില്‍ നിര്‍ത്തുന്നു

ആര്‍എസ്എസും ബിജെപിയും 125 കോടി ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയാണ്. വിശ്വാസകളുടെ വികാരം സംരക്ഷിക്കുന്ന പുതിയ പാര്‍ട്ടിയാണ് താന്‍ രൂപീകരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച് സഭയില്‍ എത്തിച്ച് രാമക്ഷേത്ര നിര്‍മ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.

English summary
pravin togadias political party to contest all lok sabha seats will be launched on saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X