കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രയാഗ് രാജിലെ കുംഭമേള; അറിയാക്കഥകളിലെ ഐതിഹ്യങ്ങൾ ഇങ്ങനെ... മേളയ്ക്ക് പ്രായം രണ്ടായിരം വര്‍ഷം

  • By Desk
Google Oneindia Malayalam News

പ്രയാഗ് രാജ്: കുംഭമേളയ്ക്ക് മകരസംക്രാന്തിയോടെ തുടക്കമായി, ഇനി മഹാശിവരാത്രി വരെ ഹൈന്ദവികതയുടെ വിശ്വമാനവികതയുടെ സാംസ്‌കാരിക സംഗത്തിനാണ് പ്രയാഗ് രാജ് സാക്ഷ്യം വഹിക്കുക. മൂന്നു വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന കുംഭമേള നാലിടങ്ങളിലാണ് നടക്കാര്‍. ഗംഗാ നദിയുടെ തീരങ്ങളായ ഹരിദ്വാര്‍, പ്രയാഗ് രാജ്, ഗോദാവരിയുടെ തീരമായ നാസിക്, ഉജ്ജയിനിലെ ഷിപ്ര.

ഹൈന്ദവര്‍ പുണ്യനദികളില്‍ സ്‌നാനം ചെയ്യ്ത് പാപങ്ങള്‍ കഴുകി കളഞ്ഞ് മോക്ഷം നേടുന്നു എന്നതാണ് കുംഭമേളയിലെ വിശ്വാസം. നാലുമേളകളാണ് പരമ്പരാഗതമായി കുംഭമേളയായി കണക്കാക്കുന്നത്.

പുണ്യനദികൾ

പുണ്യനദികൾ

പ്രയാഗ് രാജ് കുംഭമേള, ഹരിദ്വാര്‍ കുംഭമേള, നാസിക് ത്രയംമ്പകേശ്വര്‍ കുംഭമേള, ഉജ്ജെയിന്‍ സിംഹാസ്ത എന്നിവയാണിവ. ഈ നാലു നദികളും പുണ്യ നദികളായാണ് കണക്കാക്കുന്നത്. അതിനാല്‍ ഇതില്‍ സ്‌നാനം ചെയ്താല്‍ പാപ മുക്തി നേടുമെന്ന് പറയുന്നു.

കുംഭമെന്നാൽ

കുംഭമെന്നാൽ

അമൃതം എന്നാണ് കുംഭമെന്ന വാക്കിനാല്‍ അര്‍ത്ഥമാക്കുന്നത്. ദുര്‍വാസാവിന്റെ ശാപം മൂലം ജരാനര ബാധിച്ച ദേവന്മാരെ അസുരന്മാര്‍ ആക്രമിക്കുകയും, ഇതില്‍ നിന്ന് മുക്തി നേടാന്‍ പാലാഴി കടയുകയും ചെയ്തു. അമൃത് നേടിയ ദേവന്മാര്‍ അസുരന്മാര്‍ക്ക് നല്കിയില്ല,
ഇതറിഞ്ഞ അസുരന്മാര്‍ ദേവന്മാരെ 12 ദിവസം പിന്തുടര്‍ന്നു,

അമൃത് പതിച്ച ഇടങ്ങളിൽ

അമൃത് പതിച്ച ഇടങ്ങളിൽ

ഈ ദിവസങ്ങളില്‍ താഴെ പതിച്ച അമൃത് കുംഭമേള നടക്കുന്ന നാലിടങ്ങളിലായാണ് പതിച്ചത്. അതിനാലാണ് കുംഭമേള നടക്കുന്നത്. 2000 വര്‍ഷം പഴക്കമുണ്ട് കുംഭമേളയ്ക്ക്. ചൈനീസ് യാത്രികനായ സുവാന്‍സങിന്റെ ലിഖിതങ്ങളില്‍ കുംഭമേളയെകുറിച്ച് പരാമര്‍ശമുണ്ട്.

 ചെലവേറിയ കുംഭമേള

ചെലവേറിയ കുംഭമേള

ഇത്തവണത്തെ കുംഭമേളയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ട് ചരിത്രത്തിലേ ഏറ്റവും ചെലവേറിയ കുംഭമേളയാണ് ഇക്കുറി നടക്കുന്നത്. 4200 കോടി രൂപയാണ് കുംഭമേളയ്ക്കായി ഉത്തർപ്രദേശ് സർക്കാർ ചെലവഴിക്കുന്നത്. 48 ദിവസമാണ് കുംഭമേള ചടങ്ങുകൾ നീണ്ടു നിൽക്കുന്നത്.

പാൽക്കാരൻ വന്ന് പാൽ വാങ്ങുന്നത് പോലെയല്ല ആർത്തവ രക്തം ശേഖരിക്കൽ! ലീഗ് വനിതാ നേതാവിന് മറുപടിപാൽക്കാരൻ വന്ന് പാൽ വാങ്ങുന്നത് പോലെയല്ല ആർത്തവ രക്തം ശേഖരിക്കൽ! ലീഗ് വനിതാ നേതാവിന് മറുപടി

English summary
Prayagraj kumbhamela having 2000 years of old tradition, which also have a strong mythical impact too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X