കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ കോടതി സമുച്ചയത്തിന് നേരെ ഭീകരാക്രമണം: 3 പൊലീസുകാര്‍ കൊല്ലപ്പെട്ടു

  • By Desk
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 3 പൊലീസുകാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത് .ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഇ-തൊയിബ ഭീകരരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

pulwama

പുല്‍വാമയിലെ ജില്ലാ കോടതി സമുച്ചയത്തിന് മുന്നിലെ പൊലീസ് ഗാര്‍ഡ് പോസ്റ്റിലേക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 3-4 പേര്‍ അടങ്ങുന്ന സംഘം പൊലീസുകാര്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. . ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സൈനികരെ വിന്യസിച്ചിരിക്കുകയാണ്. അതേസമയം അനന്ത്നാഗ് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഗ്രേനേഡ് ആക്രമണത്തില്‍ 10 അതിര്‍ത്തി രക്ഷാ സേനാംഗങ്ങള്‍ക്ക് പരുക്കേറ്റു .

റംസാന്‍ മാസമായതിനാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കരുതെന്ന നിര്‍ദ്ദേശമാണ് ആഭ്യന്തരമന്ത്രാലയം നല്‍കിയിരിക്കുന്നത് . എന്നാല്‍ തീവ്രവാദി സംഘടനകള്‍ ശക്തമായ ആക്രമണമാണ് നടത്തിവരുന്നത്
റംസാനിലെ ആദ്യ 20 ദിവസത്തിനുള്ളില്‍ 44 ആക്രമണങ്ങളാണ് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഭീകരര്‍ നടത്തിയിരിക്കുന്നത് . ഇതില്‍ 20 എണ്ണം ഗ്രേനേഡ് ആക്രമണങ്ങളായിരുന്നു. ഇതുവരെ 4 സൈനികര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് .44 ആക്രമണങ്ങളില്‍ 4 എണ്ണത്തില്‍ മാത്രമാണ് സൈന്യം തിരിച്ചടി നടത്തിയത് .

English summary
Pre-dawn terror strike in J&K: 3 cops martyred
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X