രാജ്യത്തെ വരള്‍ച്ചയ്ക്ക് കാരണം ഉണ്ണിയേശുവോ?
ദില്ലി: രാജ്യത്തെ വരള്‍ച്ചയ്ക്ക് കാരണം ഉണ്ണിയേശു ആണത്രെ. എന്ത് ഉണ്ണിയേശുവോ, എന്നാല്‍ കേട്ടോളു. പസഫിക് സമുദ്രത്തില്‍ അഞ്ചുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം 'എല്‍നിനോ' ശക്തി പ്രാപിക്കുന്നു എന്ന് കാലാവസ്ഥ വകുപ്പിന്റെ സ്ഥിരീകരണം. സ്പാനിഷ് ഭാഷയില്‍ എല്‍നിനോ എന്നാല്‍ ഉണ്ണിയേശു എന്നാണര്‍ഥം.
ഈ കാലാവസ്ഥാ പ്രതിഭാസം ആഗോള കാലാവസ്ഥയെ തകിടം മറിക്കുന്നതിനൊപ്പം ഇന്ത്യന്‍ മണ്‍സൂണിനെയും പ്രതികൂലമായി ബാധിക്കും.ഏതാണ്ട് ഒന്നു മുതല്‍ ഏഴു വര്‍ഷം വരെ നീളുന്ന ഇടവേളകളില്‍ ശാന്തസമുദ്രത്തില്‍ രൂപപ്പെടുന്ന ചൂടേറിയ പ്രത്യേക കാലാവസ്ഥാ പ്രതിഭാസമാണത്രെ എല്‍നിനോ.

വേനല്‍ മഴ കിട്ടിയതില്‍ ആശ്വാസം കണ്ടെത്തുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് എല്‍നിനോ ദുരിതം വിതയ്ക്കുമെന്നും, ആഴക്കടലില്‍ എല്‍നിനോ തീര്‍ക്കുന്ന ശക്തമായ ചൂട് പിന്നീട് പേമാരിക്കും വിള നാശത്തിനും വഴിവെക്കുമത്രെ ഈ പ്രത്യേക പ്രതിഭാസം ഇന്ത്യന്‍ മണ്‍സൂണിന്റെ താളം തകിടം മറിച്ചേക്കാം ചൂടു കൂടിയ കാലാവസ്ഥ രൂപപ്പെടുത്തുന്നതിനും ഇടയാക്കും. ഇത് രാജ്യത്തെ വരള്‍ച്ചയുടെ പിടിയിലാക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സാധാരണ ക്രിസ്മസ് കാലത്താണ് എല്‍നിനോ ശക്തി പ്രാപിക്കുക. ഈ കാരണംകൊണ്ടു 'ഉണ്ണിയേശു' അഥവാ 'ചെറിയ കുട്ടി' എന്നര്‍ഥം വരുന്ന 'എല്‍നിനോ' എന്ന് പേരു നല്‍കിയത് പെറുവിലെ മുക്കുവരാണ്. 19ാം നൂറ്റാണ്ടിലാണ് ഏല്‍നിനോയ്ക്ക് ഈ പേരു കിട്ടിയതെന്നും കരുതപ്പെടുന്നു












Click it and Unblock the Notifications