കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്; സര്‍വെയില്‍ മുന്‍തൂക്കം കോണ്‍ഗ്രസ്സിന്...

  • By Desk
Google Oneindia Malayalam News

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അങ്കം മുറുകുമ്പോള്‍ കോണ്‍ഗ്രസിന് ആശ്വാസമായി സര്‍വേ ഫലം.എന്‍ടിവി എന്‍ജി മൈന്‍ഡ് ഫ്രയിം പ്രീ പോള്‍ സര്‍വേയാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചത്.. ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്നു വിലയിരുത്തുന്ന സര്‍വേയില്‍ കോണ്‍ഗ്രസിനു 95 - 105 സീറ്റ് പ്രവചിക്കുന്നു.39.47 ശതമാനം വോട്ടാണ് ലഭിക്കുക.

ബിജെപിക്ക് 75–85 സീറ്റും (36.28 %). ജനതാദളി(എസ്)ന് 35– 41 സീറ്റും (21.83 %) ലഭിക്കുമെന്നും സര്‍വേ പറയുന്നു.സ്വതന്ത്രരുള്‍പ്പെടെ മറ്റുള്ളവര്‍ നാലു മുതല്‍ എട്ടുവരെ സീറ്റില്‍ വിജയിക്കുമെന്നും സര്‍വേയില്‍ പറയുന്നു.224 അംഗ നിയമസഭയില്‍ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. അതുപോലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയെ 41 ശതമാനം പേര്‍ പിന്തണയ്ക്കുന്നു.

 congress

ബി.എസ്. യെഡിയൂരപ്പയ്ക്ക് 33 ശതമാനവും എച്ച്.ഡി.കുമാരസ്വാമിക്ക് 23 ശതമാനവും പിന്തുണയുണ്ട്.149 മണ്ഡലങ്ങളിലും പത്തു ശതമാനത്തിലേറെ വോട്ടിന്റെ വ്യത്യാസത്തിലാകും വിജയം. 41 മണ്ഡലത്തില്‍ അഞ്ചുമുതല്‍ പപത്തു ശതമാനം വരെയാകും വോട്ട് വ്യത്യാസം. മുപ്പത്തിനാലിടത്ത് നേരിയ ഭൂരിപക്ഷമായിരിക്കുമെന്നും സര്‍വേ.സിറ്റിങ് എംഎല്‍എയ്ക്ക് വോട്ട് ചെയ്യുമെന്ന് 56 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്.
English summary
karnataka election; pre poll survey shoeing congress may win in this election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X