പ്രി വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ വധൂവരന്‍മാര്‍ക്ക് ദാരുണാന്ത്യം
മെസൂര്‍;വിവാഹത്തിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടിനിടെ വധൂ വരന്‍മാര്‍ക്ക് ദാരുണാന്ത്യം. മൈസൂര്‍ നരസിപുരത്താണ് ഫോട്ടോഷൂട്ടിനിടെ വധുവരന്‍മാര്‍ പുഴയില്‍ വീണ് മരിച്ചത്. ഫോട്ടോ ഷൂട്ടിനിടെ നദിയുടെ മധ്യത്തില്‍ വെച്ച് ഇരുവരും ഇരുന്നിരുന്ന കൊട്ടത്തോണി മറിഞ്ഞാണ് അപകടം ഉണ്ടായത്.
28വയസുകാരനായ ചന്ദ്രു, 20 വയസുകാരിയായ ശശികല എന്നിവരാണ് ഒഴുക്കില്‍ പെട്ട് മരിച്ചത് . ഇരുവരുടേയും വിവാഹം ഈ മാസം 22ന് നടക്കാനിരുന്നതാണ്
ഇരുവരും ഒരുമിച്ച് കുടുംബത്തോടൊപ്പം ഫോട്ടഗ്രാഫറുമായി പ്രി വെഡ്ഡിങ് ഷൂട്ടിനായി കാവേരി നദിയുടെ ഉദ്‌ഭവ സ്ഥലമായ തലക്കുടുവില്‍ എത്തിയതായിരുന്നു, പിന്നീട് പുഴയുടെ മധ്യത്തില്‍ ഫോ്‌ട്ടോ ഷൂട്ടിനായി പോസ് ചെയ്‌തിരുന്ന ഇരുവരും ഇരുന്നിരുന്ന കൊട്ടത്തോണി മറിഞ്ഞ് ഒഴുക്കില്‍ പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴ മൂലം നദിയില്‍ ഒഴുക്ക് കൂടുതലായിരുന്നെന്നും പൊലിസ് പറയുന്നു.

അപകടത്തെത്തുടര്‍ന്ന് പൊലീസെത്തി സമീപത്തെ മത്സ്യത്തെഴിലാളികളുടെ സാഹായത്തോടെ ഇരുവരുടേയും മൃതദേഹങ്ങള്‍ നദിയില്‍ നിന്നും കണ്ടെത്തി. നരസിപുരം ക്ഷത്രത്തിനു സമീപത്തു നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ തലക്കടു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications