Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: കാറിന് മുകളിലൂടെ ചീറിപ്പായുന്ന ബൈക്കില്‍ വരനും വധുവും, സിനിമാ സ്റ്റൈല്‍; പിന്നാമ്പുറ കാഴ്ചയോ!

ബൈക്കും ക്രെയിനും ഉപയോഗിച്ചുള്ള വധൂവരന്മാരുടെ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ആണ് വൈറലാകുന്നത്.

Marriage New31

വിവാഹം എന്നുപറഞ്ഞാല്‍ ഒരു വ്യക്തിയുടെ ജീവിതത്തി നടക്കുന്ന പ്രധാനപ്പെട്ട ചടങ്ങാണ്, അത് ഭംഗിയാക്കാന്‍ പരമാവധി എല്ലാവരും നോക്കാറുണ്ട്. പ്രിവെഡിംഗ് ഷൂട്ടില്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവന്നാണ് പലപ്പോഴും ആളുകള്‍ തങ്ങളുടെ വിവാഹം എക്കാലത്തും ഓര്‍ക്കാനുള്ള മനോഹരമായ ഒന്നാക്കി മാറ്റുന്നത്.

വ്യത്യസ്തമായ പ്രീ വെഡിംഗ് ഷൂട്ടിംഗ് നമ്മള്‍ കണ്ടുകാണും. ഇനി പറയാന്‍ പോകുന്ന ഷൂട്ടും നിങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കണ്ടുകാണും. കാരണം ഇത് മുമ്പ് വൈറല്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറല്‍ ആയിരിക്കുകയാണ്. എന്താണ് ഇങ്ങനെ വൈറല്‍ ആവാന്‍ കാരണമെന്ന് നോക്കിയാലോ..

ബൈക്കും ക്രെയിനും .. സിനിമാ സ്റ്റൈലും..

ബൈക്കും ക്രെയിനും .. സിനിമാ സ്റ്റൈലും..

ബൈക്കും ക്രെയിനും ഉപയോഗിച്ചുള്ള വധൂവരന്മാരുടെ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ആണ് വൈറലാകുന്നത്. സിനിമാ സ്റ്റൈലിലാണ് ഇവർ ഇത് , ഷൂട്ട് ചെയ്തിരിക്കുന്നത്. ഒരു വധുവിനേയും വരനേയും വീഡിയോയിൽ കാണാം. രണ്ടും പേരും ബൈക്കിലാണ്. ക്യാമറമാൻ ഷൂട്ട് ചെയ്യാൻ തുടങ്ങുമ്പോഴാണ് രം​ഗം മാറുന്നത് പിന്നെ സിനിമ സ്റ്റൈൽ ആയിരുന്നു. കാറിനു മുകളിലൂടെ കുതിച്ച് പൊന്തിപ്പായുന്ന ബൈക്ക് ..ഓടിക്കുന്നത് വരൻ പിന്നിൽ വധു. എന്നാൽ ബൈക്ക് പൊക്കുന്നത് ക്രെയ്നാണെന്നു മാത്രം. 435കെ വ്യൂസാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

നായികയും നായകനും..

നായികയും നായകനും..

നിരവധി കമന്റുകളും ഈ ഫോട്ടോഷൂട്ടിന് വരുന്നുണ്ട്. ഇത് എന്താണ് സിനിമയോ ഹീറോയും ഹീറോയിനും പൊളിച്ചു എന്നാണ് ഒരു കമന്റ്.
ധാരാളം വിമർശനങ്ങളും വരുന്നുണ്ട്. വിവാഹമൊക്കെ സന്തോഷത്തിന്റെ നിമിഷമാണ് അപ്പോഴിങ്ങനെയൊക്കെെ ആണോ ചെയ്യേണ്ടതെന്നാണ് കമന്റുകൾ.

സിനിമാ താരങ്ങളെ പോലെ..

സിനിമാ താരങ്ങളെ പോലെ..

വിവാഹങ്ങൾ ബോളിവുഡിലെ അവരുടെ അരങ്ങേറ്റത്തിനുള്ള അവസരമെന്നപോലെ ആണ് ! അവർ തീർത്തും സിനിമാ താരങ്ങളെപ്പോലെയാണ് പെരുമാറുന്നത്.. വസ്ത്രങ്ങഴും മേക്കപ്പും അലങ്കാരങ്ങളും ചിത്രങ്ങളും ഫോട്ടോ ഷൂട്ടും നൃത്തവും. നമ്മുടെ തലയിൽ ബോളിവുഡ് കൂടുതലാണോ അതോ നമ്മൾ ഇപ്പോൾ വിവാഹങ്ങൾ സിനിമകൾ പോലെ വിഡ്ഢിത്തമാക്കുന്നതോ കമന്റിൽ പറയുന്നു. ഇങ്ങനെയൊക്കെ വേണം ഫോട്ടോഷൂട്ട് നടത്താൻ എന്നാണ് മറ്റൊരു കമന്റ്.

സിനിമ വേറെ ജീവിതം വേറെ, ഒന്നല്ല

സിനിമ വേറെ ജീവിതം വേറെ, ഒന്നല്ല

സിനിമയോട് എല്ലാവർക്കും താല്പര്യം ഉണ്ടാകും. പക്ഷേ സിനമിയല്ല ജീവിതമെന്ന് മനസ്സിലാക്കുക, സിനിമയിൽ പാട്ടും പ്രേമവും അടിയും അങ്ങനെ മനുഷ്യ ജീവിതത്തിൽ വിശ്വസിക്കാൻ പാടുള്ള പല കാര്യങ്ങളും ഉണ്ടാവും. സിനിമയിലെ പോലെ സന്തോഷം വരുമ്പോൾ പാട്ടുപാടി നൃത്തം വെയ്ക്കുമോ, പത്ത് പേരെ ഇടിച്ചിടാനാകുമോ, പ്രണയം അങ്ങനെയാണോ ...പിന്നെന്തിനാണ് നിങ്ങൾ ഇതൊക്കെ ചെയ്യുന്നത്, എന്നാണ് ഒരു ആൾ പറഞ്ഞത്..


വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+