ഇന്ത്യയുടെ അന്തസ്സിനെ കുറിച്ച് ആമീര്‍ഖാന്റെ ഭാര്യയ്ക്ക് അറിയില്ലെന്നോ? പറയുന്നത് കേട്ടാല്‍
ദില്ലി: ഇന്ത്യയുടെ അന്തസ്സിനെ കുറിച്ച് ഭാര്യയെ പറഞ്ഞ് പഠിപ്പിക്കണമെന്ന് ആമീര്‍ ഖാനോട് ബിജെപി നേതാവ് രാം മാധവ്. അസഹിഷ്ണുത പരാമര്‍ശത്തിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്ന കാര്യം ഉണ്ടാകുന്നില്ലെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയുടെ സുരക്ഷയിലും ആത്മാഭിമാനത്തിലും ഒരു വിട്ടു വീഴ്ചയ്ക്കും തയാറാകരുതെന്നും രാം മാധവ് വ്യക്തമാക്കി.

അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല. ഇന്ത്യ ബഹുമാനിക്കപ്പെടണം. രാജ്യത്തിന്റെ അന്തസ്സ് കാത്തു സൂക്ഷിക്കേണ്ടത് പൗരന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
എസ്ജിബിടി ഖാല്‍സ കോളേജിലെ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു രാം മാധവ്. രാജ്യത്തെ സംരക്ഷിക്കാന്‍ കടമപ്പെട്ടിരാണ് എല്ലാവരും. അയല്‍ രാജ്യവുമായി നല്ല ബന്ധം ആവശ്യമാണ്. ഇതേസമയം സുരക്ഷയിലും വിട്ടു വീഴ്ചയ്ക്ക് തയാറാകരുതെന്നും അദ്ദഹം വ്യക്തമാക്കി.












Click it and Unblock the Notifications