Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത പ്രധാനമന്ത്രിയാരെന്ന് പ്രവചനം അസാധ്യമമെന്ന് ബാബാ രാംദേവ്.. രാമക്ഷേത്ര വിഷയത്തില്‍ ബിജെപിക്ക് അനാസ്ഥ..

ദില്ലി: ആരാകും അടുത്ത പ്രധാനമന്ത്രിയെന്ന് പ്രവചിക്കുക കഠിനമെന്ന് യോഗ ആചാര്യന്‍ ബാബ രാംദേവ്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയാകുന്നത് ആരാണെന്നത് പ്രവചനാതീതമാണ്. നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരമൊരു പ്രവചനം അസാധ്യമെന്ന് ബാബാ രാംദേവ് പറയുന്നു. രാഷ്ട്രീയം വളരെ കലുഷിതമാണെന്നും അതിനാല്‍ അടുത്ത പ്രധാനമന്ത്രിയാരെന്ന് പറയുക അസാധ്യമാണ്.

ഭാരത് സ്വാഭിമാന്‍ ദേശീയ മീറ്റിങില്‍ പങ്കെടുക്കാന്‍ മധുരയിലെത്തിയപ്പോഴാണ് ബാബാ രാംദേവ് ഇക്കാര്യം പറഞ്ഞത്. അടുത്ത വര്‍ഷത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയെയോ പാര്‍ട്ടിയെയോ പിന്തുണയ്ക്കില്ലെന്നും ഒരു പാര്‍ട്ടിയെയും എതിര്‍ക്കുന്നില്ലെന്നും ബാബ പറഞ്ഞു. താന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്നും പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രീയത്തില്‍ പ്രബലരാണെന്നും അതിനാല്‍ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് ഇരു പാര്‍ട്ടികള്‍ക്കും കഠിനമാകും. മോദിക്കും ബിജെപിക്കും എതിരെ ബാബ രാംദേവിന്‍റെ ഇത്തരമൊരു പരാമര്‍ശം ആദ്യമായാണ്.

ramdev-567

ഇതിനു മുന്നേ ബാബാ രാംദേവ് രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പറഞ്ഞ വാക്കുകള്‍ മോദി സര്‍ക്കാറിന് കടുത്ത വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു. നരേന്ദ്ര മോദി കേന്ദ്ര ഗവണ്‍മെന്റിലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥും ഉണ്ടായിരിക്കെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ ആരു അധികാരത്തില്‍ വന്നാലും ക്ഷേത്ര നിര്‍മ്മാണം സാധ്യമാകില്ലെന്നും, ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ക്ഷേത്രം നിര്‍മ്മിക്കുക എന്ന് ബാബാ രാംദേവ് പറഞ്ഞു. ഒരു തീയതി തീരുമാനിക്കുകയല്ല പകരം ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിക്കുകയാണെന്ന് വേണ്ടതെന്നും രാംദേവ് പറഞ്ഞു. ഇന്ത്യ പോലെ സഹിഷ്ണുത മറ്റോരു രാജ്യത്തിനില്ലെന്നും അതിനാലാണ് നസറുദ്ദീന്‍ ഷായെ പോലുള്ളവര്‍ ഇത്രയും അപമാനകരമായ പ്രസ്താവനകള്‍ നടത്തുന്നതെന്നും ബാബ രാംദേവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+