Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ. പ്രീതി മരിച്ചു; ചേച്ചി ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരന്‍, ലവ് ജിഹാദെന്ന് ബിജെപി! ചോദ്യങ്ങളേറെ

സംഭവത്തിൽ രണ്ടാം വർഷ പിജി വിദ്യാർഥിയായ ഡോക്ടർക്കെതിരെ ആരോപണം ഉയർന്നിരുന്നു.

doctor31

ഹൈദരാബാദ്: മരണവേദനയിൽ 5 ദിവസം നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (നിംസ്) കഴിഞ്ഞ ഡോ.പ്രീതിയെന്ന ഇരുപത്തിയാറുകാരി മെഡിക്കൽ വിദ്യാർഥിനി ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്.

സംഭവത്തിൽ രണ്ടാം വർഷ പിജി വിദ്യാർഥിയായ ഡോക്ടർക്കെതിരെ ആരോപണം ഉയർന്നിരുന്നു. മുഹമ്മദ് സൈഫ് എന്ന ഡോക്ടർ, വാഷ്റൂമിൽ പോകാൻ പോലും അനുവദിക്കാതെ അധികസമയം ജോലി ചെയ്യിപ്പിച്ച് പീഡിപ്പിക്കുന്നതായി പ്രീതി പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യം പറഞ്ഞ് അമ്മ ശാരദയുമായി പ്രീതി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

മരണം സ്ഥരീകരിക്കുന്നത്...

മരണം സ്ഥരീകരിക്കുന്നത്...

ഞായറാഴ്ച രാത്രി 9.10നാണ് പ്രീതിയുടെ മരണം സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ പ്രസ്താവന ഇറക്കിയത്. അതിനു പിന്നാലെ ആശുപത്രി പരിസരം പ്രതിഷേധം നടന്നു. ഡോ.പ്രീതിക്ക് നീതി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ പ്രവർത്തകരാണ് ആശുപത്രിയിെത്തിയത്. പ്രീതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി നീക്കാനുള്ള ആശുപത്രി അധികൃതരുടെ നീക്കത്തെ കുടുംബാംഗങ്ങൾ എതിർത്തതും പ്രശ്നത്തിന് ഇടയാക്കി.

ലവ് ജിഹാദ് ആരോപണം..

ലവ് ജിഹാദ് ആരോപണം..


പെൺകുട്ടിയുടെ മരണത്തിൽ ആ രോപണവിധേയനായ ഡോ.മുഹമ്മദ് സൈഫിനെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്നുൾപ്പെടെയുള്ള
ആവശ്യം ഉയർന്നിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ പ്രശ്നം ഉണ്ടായി. അതേസമയം പിന്നാക്ക വിഭാഗക്കാരിയായ പ്രീതിയുടെ മരണത്തിനു പിന്നിൽ 'ലവ് ജിഹാദ്' ആരോപണമുയർത്തി ബിജെപിയും രംഗത്തെത്തിയിരുന്നു.

​ആരോപണം..

​ആരോപണം..

തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ഡി സഞ്ജയ് കുമാറാണ് ഇത്തരം ആരോപണം ഉന്നയിച്ചത്. ഇത് ലവ് ജിഹാദ് തന്നെയാണെന്ന് താൻ തറപ്പിച്ചു പറയുന്നു എന്നും . തെലങ്കാനയിൽ ലവ് ജിഹാദ് കേസുകൾ വർധിച്ചിട്ടുണ്ടെന്നും ഹിന്ദു സ്ത്രീകൾ ഇവിടെ വ്യാപകമായി അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്നുവെന്നും വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ടിന്റെ ബലത്തിലാണ് ഒരു വിഭാഗം ആളുകൾ ഹിന്ദു യുവതികളെ ഉന്നം വെയ്ക്കുന്നതെന്നുമാണ് ആരോപണം..

കൊലപാതകമാണ് എന്ന് ബന്ധുക്കൾ...

കൊലപാതകമാണ് എന്ന് ബന്ധുക്കൾ...

പ്രീതിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബാംഗങ്ങളും രംഗത്തെത്തി. ഇന്നു വരെ സംഭവിച്ച എല്ലാക്കാര്യങ്ങളിലും തങ്ങൾക്ക് വ്യക്തത വേണമെന്നാണ് ഇവർ പറയുന്നത്. ചേച്ചിക്കു ലഭിച്ച ചികിത്സയുടെ വിശദാംശങ്ങളും അവളെ മാനസികമായി പീഡിപ്പിച്ച ഡോ.സൈഫിനെതിരെ കൈക്കൊണ്ട നടപടികളും അറിയിക്കണം എന്നും പ്രീതിയുടെ ഇളയ സഹോദരൻ വംശി പൃഥ്വി ആവശ്യപ്പെട്ടു. ഇത്തരമൊരു പ്രശ്നത്തിന്റെ പേരിൽ മരിക്കില്ലെന്നും, ഈ സംഭവം കൊലപാതകമാണെന്നും വംശി ആരോപിച്ചു.

അന്ന് പ്രതീയെ കണ്ടപ്പോൾ‌...സഹോദരൻ പറയുന്നത്..

അന്ന് പ്രതീയെ കണ്ടപ്പോൾ‌...സഹോദരൻ പറയുന്നത്..

ഒരാഴ്ച മുൻപ് താൻ അവളെ കാണുമ്പോൾ, ഡോ. സൈഫിൽ നിന്നുള്ള മാനസിക പീഡനത്തിന്റെ കാര്യം സൂചിപ്പിച്ചിരുന്നുവെന്നും ഈ പ്രശ്നം അവൾക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാവുന്നതേയുള്ളൂവെന്നും അറിയിച്ചിരുന്നുവെന്നും സ​ഗോദരൻ പറഞ്ഞു. ആശുപത്രിയിലായ ദിവസവും പുലർച്ചെ മൂന്നു വരെ അവൾ ഒരു ശസ്ത്രക്രിയയ്ക്ക് സഹായിക്കുകയായിരുന്നു. അതിനു ശേഷം രാവിലെ 8.30ന് അവളുടെ ഫോണിൽനിന്ന് അവസാന കോൾ പോകുന്നതുവരെ സംഭവിച്ച കാര്യങ്ങളെല്ലാം ദുരൂഹമാണ്. അബോധാവസ്ഥയിൽ കണ്ടെത്തിയതിനു ശേഷവും അവളുടെ മൊബൈൽ ഫോൺ, വിരലടയാളം ഉപയോഗിച്ച് തുറന്ന് എന്തൊക്കെയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്. എല്ലാ വിശദാംശങ്ങളും നീക്കിയ ശേഷമാണ് അവളെ കൊലപ്പെടുത്തിയതും അതിനെ ആത്മഹത്യാ ശ്രമമാക്കി അവതരിപ്പിച്ചതും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+