ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ പ്രഗ്നന്‍സി ടെസ്റ്റ് കിറ്റും!
ഹിസാര്‍: കൊലപാതകക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്ത വിവാദ ആള്‍ദൈവം ബാബ രാംപാലിന്റെ ആശ്രമത്തില്‍ നിന്നും പ്രഗ്നന്‍സി ടെസ്റ്റ് കിറ്റുകളും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഹിസാറിലെ സത്ലോക് ആശ്രമത്തിലുള്ള ബാബ രാംപാലിന്റെ സ്വകാര്യ മുറിയില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്. ഗര്‍ഭമുണ്ടോ എന്ന് പരിശോധിക്കാനുള്ള കിറ്റുകള്‍ക്ക് പുറമേ തോക്കുകളും വെടിയുണ്ടകളും ഗ്രനേഡുകളും പോലീസ് ഇവിടെ നിന്നും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

ചത്തീസ്ഗഡ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന് സ്വദേശികളായ 865 പേര് ഇതുവരെ അറസ്റ്റിലായതായി ഐ ജി അനില്‍ കുമാര്‍ റാവു പത്രസമ്മേളനത്തില്‍ പറഞ്ഞു. പിടിയിലായവര്‍ക്ക് നക്സല്‍ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ബോംബ് നിര്‍മാണത്തില്‍ വിദഗ്ധരായ ആളുകളെ കുറിച്ച് ഹരിയാന പോലീസ് ഛത്തീസ്ഗഡ് പോലീസില്‍ നിന്നും വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബാബ രാംപാലിന്റെ നാല് അനുയായികളെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. ബാബ അനുയായികളെ അഭിസംബോധന ചെയ്യാന്‍ ഇരിക്കുന്ന സ്ഥലത്തിന് താഴെയുള്ള ഭൂഗര്‍ഭ അറകളിലാണ് പിടിച്ചെടുത്ത സാധനങ്ങള്‍ സൂക്ഷിച്ചിരുന്നതത്രെ. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് രണ്ട് കൂറ്റന്‍ വാട്ടര്‍ ടാങ്കുകളും വറ്റിച്ചു.

അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബാബ രാംപാലിനെ സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. കഴിഞ്ഞ രാത്രി മുഴുവന്‍ ബാബ ജലപാനം പോലും നടത്തിയിട്ടില്ല എന്നാണ് ജയില്‍ വൃത്തങ്ങള്‍ പറയുന്നത്. ആരോടെങ്കിലും സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് ചപ്പാത്തിയും വെള്ളിയാഴ്ച രാവിലെ ചായയും കഴിച്ചിരുന്നത്രെ.

-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications