Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗർഭിണിയായ യുവതിയെ മുളയിൽ കെട്ടിത്തൂക്കി ആശുപത്രിയിലേക്ക്; വഴിമധ്യേ പ്രസവം...വീഡിയോ...

ഹൈദരാബാദ്: ഗർഭിണിയായ യുവതിയെ മുളങ്കമ്പുകളിൽ കെട്ടിത്തൂക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രസവവേദനയെടുത്ത് തുടങ്ങിയതോടെയാണ് 7 കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിലേക്ക് യുവതിയേയും എടുത്ത് ബന്ധുക്കൾ നടന്നു തുടങ്ങിയത്.

മുളങ്കമ്പുകൾ കൂട്ടികെട്ടി അതിൽ തൊട്ടിൽ പോലെ തുണികെട്ടി യുവതിയെ കിടത്തിയാണ് കൊണ്ടുപോയത്. എന്നാൽ വഴി മധ്യേതന്നെ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ആന്ധ്രാപ്രദേശിലെ വിസിയനഗരം ജില്ലയിലാണ് സംഭവം. ആദിവാസി ഈരിലെ മുത്തമ്മയെന്ന യുവതിയാണ് വഴിമധ്യേ കുഞ്ഞിന് ജന്മം നൽകിയത്.

andra

ചെളിയും പാറക്കെട്ടുകളും നിറഞ്ഞ ദുർഘടമായ പാതയിലൂടെയായിരുന്നു യാത്ര. നാല് കീലോമീറ്റർ ദൂരം താണ്ടിയപ്പോഴേക്കും യുവതിക്ക് പ്രസവവേദന കലശലായി. ഇതേ തുടർന്ന് കൂടെയുണ്ടായിരുന്ന സ്ത്രീകൾ തന്നെ മുത്തമ്മയുടെ പ്രസവമെടുക്കുകയായിരുന്നു.

ഗ്രാമത്തിന് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഗതാഗത സംവിധാനങ്ങൾ ഇല്ല. റോഡ‍ടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. ഞങ്ങളുടെ ദുരവസ്ഥ ബോധ്യപ്പെടുത്താനാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കൂട്ടത്തിലുണ്ടായിരുന്ന യുവാവ് വ്യക്തമാക്കുന്നു.

ജൂലൈ 29ാം തീയതിയും സമാനമായ സംഭവം ഗ്രാമത്തിലുണ്ടായി. 12 കിലോമീറ്റർ ദൂരം ഗർഭിണിയായ യുവതിയെ എടുത്ത് നടന്നാണ് അന്ന് ആശുപത്രിയിൽ എത്തിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+