മകനെ സംരക്ഷിക്കുന്നതുമായുള്ള തര്‍ക്കം: ഗര്‍ഭിണിയായ യുവഡോക്ടര്‍ ചെയ്ത കടുംകൈ ഇതാണ്
മുംബൈ: രണ്ടുവയസ്സുകാരനായ മകനെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. 29 കാരിയായ അശ്വനി പാട്ടിലാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മുംബൈ സിയോണ്‍ ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു. കെഇഎം ആശുപത്രിയിലെ ന്യുറോ സര്‍ജനനാണ് ഭര്‍ത്താവ്. രണ്ടുവയസ്സുള്ള ഇവരുടെ മകന്‍ അശ്വനിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ്.

കുട്ടിയെ ഇനി സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസിന്റെ നിഗമനം. ഇരുവരും തമ്മിലുള്ള ഏറെ നേരത്തെ കലഹത്തിന് ശേഷം അശ്വനി മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞ് മുറി തുറക്കാത്തതിനെ തുടര്‍ന്ന് പുലര്‍ച്ചെ 2.30 തോടു കൂടി ബന്ധുക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതില്‍ തകര്‍ത്തപ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications