Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന ചെരിഞ്ഞത് പാലക്കാട്, മലപ്പുറത്തിനെതിരെ മനേക ഗാന്ധി! 'റോഡിലേക്ക് വിഷമെറിഞ്ഞ് കൊല്ലുന്നവർ'

ദില്ലി: സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. പാലക്കാട് ജില്ലയില്‍ വെച്ചാണ് സംഭവം നടന്നത്. എന്നാലിത് മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തിന് നേര്‍ക്കുളള വിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുകയാണ് മേനക ഗാന്ധി. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍എയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് മനേക ഗാന്ധി മലപ്പുറത്തിന് എതിരെ കടുത്ത വിദ്വേഷ പ്രചാരണം അഴിച്ച് വിട്ടിരിക്കുന്നത്.

Recommended Video

cmsvideo
    Malappuram India's most violent district,: Maneka Gandhi | Oneindia Malayalam

    ആനയ്ക്ക് സംഭവിച്ചത് കൊലപാതകം ആണെന്ന് മനേക ഗാന്ധി എഎന്‍എയോട് പ്രതികരിച്ചു. മലപ്പുറം ഇത്തരം പ്രവര്‍ത്തികള്‍ക്ക് പേരുകേട്ടതാണ്. മലപ്പുറം രാജ്യത്തെ തന്നെ ഏറ്റവും അക്രമാസക്തമായ ജില്ലയാണ് എന്നും മനേക ഗാന്ധി പറഞ്ഞു. അവര്‍ റോഡിലേക്ക് വിഷമെറിഞ്ഞ് ഒരേ സമയം മുന്നൂറ് മുതല്‍ നാന്നൂറ് വരെ പക്ഷികളേയും പട്ടികളേയും കൊല്ലുന്നവരാണ് എന്നും ബിജെപി നേതാവും പ്രമുഖ മൃഗസംരക്ഷക പ്രവര്‍ത്തകയുമായ മനേക ഗാന്ധി ആരോപിച്ചു.

    maneka

    എഎന്‍ഐക്ക് നല്‍കിയ പ്രതികരണം കൂടാതെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലും മനേക ഗാന്ധി മലപ്പുറത്തെ ലക്ഷ്യമിട്ട് വിദ്വേഷ പരാമര്‍ശം നടത്തിയിട്ടുണ്ട്. മനേക ഗാന്ധിയുടെ ട്വീറ്റില്‍ പറയുന്നത് ഇതാണ്: മൃഗങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചും മലപ്പുറം ക്രൂരമായ പ്രവര്‍ത്തികളുടെ പേരില്‍ പ്രസിദ്ധമാണ്. ഇതുവരെ ഒരു അറവുകാരനും വന്യജീവികളെ കൊലപ്പെടുത്തന്നവര്‍ക്കും എതിരെ നടപടി എടുത്തിട്ടില്ല. അക്കാരണത്താല്‍ അവരത് തുടരുന്നു. എല്ലാവരും കേരള സര്‍ക്കാരിനോട് നടപടി ആവശ്യപ്പെടണം എന്നും മനേക ഗാന്ധി ട്വിറ്റര്‍ വഴി ആഹ്വാനം ചെയ്തു.

    ആന ചെരിഞ്ഞ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വനംവകുപ്പ് മന്ത്രി കെ രാജു രാജി വെക്കണം എന്നും മനേക ഗാന്ധി ആവശ്യപ്പെട്ടു. വനംവകുപ്പ് സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണം. ആ പ്രദേശത്ത് നിന്നുളള എംപിയായ രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാവാത്തത് എന്താണെന്നും മനേക ഗാന്ധി ചോദിച്ചു. മനേക ഗാന്ധിയുടെ ട്വീറ്റിന് താഴെ നിരവധി പേരാണ് മലപ്പുറത്തിനും കേരളത്തിനും എതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് ഗര്‍ഭിണായായ ആന സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് താടിയും നാക്കും തകര്‍ന്ന് ചെരിഞ്ഞത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+