സ്‌കൂളില്‍ നിന്നും അബോര്‍ഷന് മരുന്നു നല്‍കിയ ആറാം ക്ലാസ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയിലായി
റാഞ്ചി: സ്‌കൂളില്‍ നിന്നും അബോര്‍ഷന് മരുന്നു നല്‍കിയ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. സംസ്ഥാന സര്‍ക്കാരിന് കീഴിലെ കസ്തൂര്‍ബ ഗാന്ധി വിദ്യാലയത്തിലെ വിദ്യാര്‍ഥിനിക്കാണ് സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ച് മരുന്നു നല്‍കിയത്.
ഇതേതുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ഗര്‍വ സദര്‍ ആശുപത്രിയില്‍ വെച്ച് അബോര്‍ഷന് വിധേയയാക്കി. പെണ്‍കുട്ടി ബ്ലീഡിങ്ങിന് ഇരയായെന്നും രക്തം മാറ്റിവെക്കേണ്ടിവന്നെന്നും അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. സ്‌കൂളിന് പേരുദോഷം ഉണ്ടാക്കാതിരിക്കാനായാണ് സ്‌കൂളില്‍ നിന്നും രഹസ്യമായി അബോര്‍ഷനുള്ള മരുന്നു നല്‍കിയത്.

ട്രൈബല്‍ വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടി സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. ഇവിടെവെച്ചാണ് ഗര്‍ഭിണിയായതെന്നാണ് സൂചന. ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. ജാര്‍ഖണ്ഡില്‍ വര്‍ഷംതോറും ഒട്ടേറെ ആദിവാസി പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയാകുന്നുണ്ട്. സ്‌കൂള്‍ ഹോസ്റ്റലില്‍ വെച്ച് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതും പതിവാകുകയാണ്. പോലീസ് അന്വേഷണത്തിലെ വീഴ്ചയും പാവപ്പെട്ട പെണ്‍കുട്ടികളായതിനാലും മിക്ക കേസുകളില്‍ ശരിയായ അന്വേഷണമോ ശിക്ഷയോ ലഭിക്കുന്നില്ല.












Click it and Unblock the Notifications