ഭര്‍ത്താവിന് സൗന്ദര്യമില്ലെന്ന്: ഗര്‍ഭിണിയായ ഭാര്യ ഭര്‍ത്താവിന്റെ നാക്ക് കടിച്ചെടുത്തു
Recommended Video

ദില്ലി: ഗര്‍ഭിണിയായ ഭാര്യ ഭര്‍ത്താവിന്റെ നാക്ക് കടിച്ചെടുത്തു. ഭര്‍ത്താവ് കാഴ്ചയില്‍ സുന്ദരനല്ലെന്ന് ആരോപിച്ചാണ് 22കാരിയായ ഭാര്യ നാക്കിന്റെ പകുതിയോളം വരുന്ന ഭാഗം കടിച്ചെടുത്തത്. ദില്ലിയിലെ റാണ്‍ഹോളയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവ് കാണാന്‍ സുന്ദരനല്ലെന്ന കാരണത്തില്‍ ഇവര്‍ അസംതൃപ്തനായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. ഇരുവരും തമ്മില്‍ എന്നും പ്രശ്നങ്ങളായിരുന്നുവെന്നും ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. തെരുവിലെ കലാകാരനാണ് ഇവരുടെ ഭര്‍ത്താവ്.

ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു ഇതിന് ശേഷം ചുംബിക്കാനെന്ന വ്യാജേന ഇവര്‍ ഭര്‍ത്താവിന്റെ നാക്ക് കടിച്ചെടുക്കുകയായിരുന്നു. ആക്രമണത്തിന് ഇരയായ യുവാവിന്റെ പിതാവാണ് സംഭവം പോലീസില്‍ അറിയിച്ചത്. സഫ്ദര്‍ജങ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് സംസാരിക്കുവാന്‍ കഴിയുമോ എന്നറിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ പോലീസ് തടവിലാക്കിയിട്ടുണ്ട്. 2016 നവംബര്‍ 2൦vനാണ് ഇരുവരും വിവാഹിതരായത്.












Click it and Unblock the Notifications