ഒടുവില്‍ അതും സംഭവിച്ചു! പണമെടുക്കാനെത്തിയ യുവതിക്ക് ബാങ്കില്‍ സുഖപ്രസവം
പണമെടുക്കാനായി ബാങ്കിലെത്തിയ യുവതി ബാങ്കിനുള്ളില്‍ പ്രസവിച്ചു. രാവിലെ മുതല്‍ ബാങ്കില്‍ വലിയ തിരക്കായിരുന്നു. ക്യൂവില്‍ നില്‍ക്കുകയായിരുന്ന ഇവര്‍ക്ക് ഉച്ചയ്ക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.
കാണ്‍പൂര്‍ : പണമെടുക്കാനായി ബാങ്കിലെത്തിയ യുവതി ബാങ്കിനുള്ളില്‍ പ്രസവിച്ചു. കാണ്‍പൂരിലാണ് സംഭവം. സര്‍വേഷ ദേവി എന്ന സ്ത്രീയാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ പ്രസവിച്ചത്.
രാവിലെ മുതല്‍ ബാങ്കില്‍ വലിയ തിരക്കായിരുന്നു. ക്യൂവില്‍ നില്‍ക്കുകയായിരുന്ന ഇവര്‍ക്ക് ഉച്ചയ്ക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന് ആംബുലന്‍സ് വിളിച്ചെങ്കിലും ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ബാങ്കില്‍ തന്നെ പ്രസവത്തിന് അവസരമൊരുക്കുകയായിരുന്നു.

ബാങ്കിലെത്തിയ മറ്റൊരു സ്ത്രീയുടെ സഹായത്തോടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. യുവതിയെയും കുഞ്ഞിനെയും പോലീസിന്റെ സഹായത്തോടെ ജിന്‍ഝക് സിഎച്ച്‌സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സുഖമായിരിക്കുന്നു.
മൂന്നു മാസങ്ങള്‍ക്ക് മുമ്പ് സര്‍വേഷ ദേവിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇവര്‍ക്ക് 5000 രൂപ ധനസഹായം നല്‍കിയിരുന്നു. ഇത് ബാങ്കില്‍ നിന്ന് എടുക്കാന്‍ എത്തിയതായിയിരുന്നു ഇവര്‍.












Click it and Unblock the Notifications