Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നേതാവിന്റെ ആതിക്രമം, ഗർഭിണിയുടെ വയറ്റിന് ചവിട്ടി, കുഞ്ഞ് മരിച്ചു !!!

അമ്പലത്തിലെ പൂജയ്ക്ക് ഇടേ സ്പീക്കര്‍ വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.

നാദിയ: ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. യുവതിയുടെ വയറ്റിന് ചവിട്ടേറ്റതിനെ തുടര്‍ന്നാണ് ഗര്‍ഭം അലസിയതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

എന്നാല്‍ ആക്രമണത്തില്‍ തനിക്ക് പങ്ക് ഇല്ലെന്ന് ബിജെപി നേതാവും, പഞ്ചായത്ത് മെമ്പറുമായി ബിശ്വാസ് പറഞ്ഞു. ത്രിണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളാണ് കേസിന് പിന്നിലെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിയ്ക്കുന്നു.

തര്‍ക്കം

അമ്പലത്തിലെ പൂജയ്ക്ക് ഇടേ സ്പീക്കര്‍ വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ശംഭു ചന്ദ്ര ദാസ് എന്ന ആളാണ് സ്പീക്കര്‍ വലിയ ശബ്ദത്തില്‍ വെച്ചത്. ഇതിനെ ചില നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു.

ഗര്‍ഭിണി ഓടിയെത്തി

ഗര്‍ഭിണിയായ മായറാണി സന്ദ്ര, സഹോദരനെ അടിയ്ക്കുന്നത് കണ്ടാണ് ഓടി വന്നത്. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഇവരുടെ സഹോദരനായ ദാസിനെ മര്‍ദ്ദിയ്ക്കുകയായിരുന്നു.

വയറ്റില്‍ ചവിട്ടേറ്റു

അടിപിടിയ്ക്ക് ഇടേ മായാറാണിയുടെ വയറിനും ചവിട്ടേല്‍ക്കുകയായിരുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു.

കുഞ്ഞ് മരിച്ചു

മാസം തികയാത്ത കുഞ്ഞിനെ ആശുപത്രിയില്‍ വെച്ച് പുറത്തെടുത്തു. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

കെട്ടിച്ചമച്ചത്

കേസ് കെട്ടിച്ചമച്ചതാണെന്നാണ് ബിജെപി നേതാവ് ബിശ്വാസ് പൊലീസിനോട് പറഞ്ഞത്. അടി നടക്കുന്ന സ്ഥലത്ത് പോയി എന്നത് സത്യമാണ് പക്ഷേ യുവതിയെ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഇയാള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+