Get Updates
Get notified of breaking news, exclusive insights, and must-see stories!

മാളിലെ പാർക്കിംഗ് ഏരിയയിൽ നിൽക്കുമ്പോൾ ശ്രദ്ധിക്കുക! ആറു മാസം ഗർഭിണിയായ യുവതി കൊല്ലപ്പെട്ടത് ഇങ്ങനെ

നോയിഡ സെക്ടർ 18ലെ ഷോപ്പിംഗ് മാളിലെത്തിയ പ്രതീക്കും, മാൻസിയും തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ദില്ലി: പാർക്കിംഗ് അറ്റൻഡന്റിന്റെ അശ്രദ്ധമൂലമുണ്ടായ അപകടത്തിൽ ആറു മാസം ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു. ദില്ലി സ്വദേശി പ്രതീക്ക് സിംഗാളിന്റെ ഭാര്യ മാൻസി സിംഗാളാണ്(29) മരണപ്പെട്ടത്. അപകടത്തിൽ പ്രതീക്ക് സിംഗാളി(32)ന് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി നോയിഡയിലെ ഷോപ്പിംഗ് മാളിലാണ് അതിദാരുണമായ സംഭവമുണ്ടായത്.

നോയിഡ സെക്ടർ 18ലെ ഷോപ്പിംഗ് മാളിലെത്തിയ പ്രതീക്കും, മാൻസിയും തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം. മാളിലെ പാർക്കിംഗ് അറ്റൻഡന്റായ യുവാവിന്റെ അശ്രദ്ധയും പരിചയക്കുറവുമാണ് അപകടത്തിന് കാരണമായത്. പാർക്കിംഗ് അറ്റൻഡന്റ് ഓടിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ദമ്പതികൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

ഭക്ഷണം കഴിച്ച്...

ഭക്ഷണം കഴിച്ച്...

ദമ്പതികളായ പ്രതീക്കും മാൻസിയും സിനിമ കാണാനും ഭക്ഷണം കഴിക്കാനുമാണ് നോയിഡ സെക്ടർ 18ലെ ഷോപ്പിംഗ് മാളിലെത്തിയത്. റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. മാളിലെ പാർക്കിംഗ് ഏരിയയിലായിരുന്നു അപകടം.

നിയന്ത്രണം വിട്ടു...

നിയന്ത്രണം വിട്ടു...

പാർക്കിംഗ് അറ്റൻഡന്റായ അഭിഷേക് എന്ന പതിനെട്ടുകാരൻ വാഹനം പാർക്കം ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രണ്ടു കാറുകളിലും ഇടിച്ചശേഷമാണ് അഭിഷേകിന് വാഹനം നിർത്താനായത്. പാർക്കിംഗ് ഏരിയയിലൂടെ നടന്നുപോകുകയായിരുന്ന മാൻസിയെ ഇടിച്ചിട്ടശേഷം മീറ്ററുകളോളം വലിച്ചിഴച്ചെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.

 രക്ഷിക്കാനായില്ല...

രക്ഷിക്കാനായില്ല...

അപകടത്തിൽപ്പെട്ട ദമ്പതികളെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മാൻസിയുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മാൻസിയുടെ മരണം സംഭവിച്ചിരുന്നുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ആറു മാസം ഗർഭിണിയായിരുന്ന മാൻസിക്ക് അമിതരക്തസ്രാവമുണ്ടായതാണ് മരണത്തിന് കാരണമായത്.

ലൈസൻസില്ല...

ലൈസൻസില്ല...

സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് അഭിഷേകിന് ഡ്രൈവിംഗ് ലൈസൻസില്ലെന്ന് കണ്ടെത്തി. മറ്റൊരാൾക്ക് പകരമായാണ് അഭിഷേക് കഴിഞ്ഞദിവസം ജോലിക്കെത്തിയത്. മതിയായ വിവരങ്ങളില്ലാതെ ഇയാളെ ജോലിക്ക് നിയമിച്ച കരാറുകാരനെതിരെയും കേസെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+