ഓഡര്‍ ചെയ്തത് ഫ്രഞ്ച് ഫ്രൈ!! മക് ഡൊനാള്‍ഡ് നല്‍കിയത് വറുത്ത പല്ലി! പിന്നെ പറയണോ പൂരം!
കൊല്‍ക്കത്തയിലെ ഇഎം ബൈപാസിലെ മക്ഡൊണാള്‍ഡ് ഷോറൂമില്‍ നിന്ന് ഓഡര്‍ ചെയ്ത ഫ്രെഞ്ച് ഫ്രൈയിലാണ് വറുത്ത പല്ലിയെ കണ്ടെത്തിയത്. നാല് മാസം ഗര്‍ഭിണിയായ പ്രിയങ്ക മിത്ര എന്ന സത്രീയാണ് ഫ്രെഞ്ച് ഫ്രൈ ഓഡര്‍ ചെയ്തത്
കൊല്‍ക്കത്ത: മക്ഡൊണാള്‍ഡിന്റെ ഫ്രഞ്ച് ഫ്രൈയില്‍ വറുത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. കൊല്‍ക്കത്തയിലെ ഇഎം ബൈപാസിലെ മക്ഡൊണാള്‍ഡ് ഷോറൂമില്‍ നിന്ന് ഓഡര്‍ ചെയ്ത ഫ്രഞ്ച് ഫ്രൈയിലാണ് വറുത്ത പല്ലിയെ കണ്ടെത്തിയത്.
നാല് മാസം ഗര്‍ഭിണിയായ പ്രിയങ്ക മിത്ര എന്ന സത്രീയാണ് ഫ്രെഞ്ച് ഫ്രൈ ഓഡര്‍ ചെയ്തത്. ഭീകരമായിരുന്നുവെന്നാണ് സംഭവത്തെ കുറിച്ച് പ്രിയങ്ക പറയുന്നത്. പല്ലിയെ കണ്ടതോടെ താന്‍ വാഷ് റൂമിലേക്ക് ഓടിയതായി പ്രിയങ്ക പറയുന്നു. ഇതിനു പിന്നാലെ കുഞ്ഞിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാണ് ഡോക്റ്ററെ കണ്ടതായി പ്രിയങ്ക പറഞ്ഞു.

കുഞ്ഞ് സുരക്ഷിതമാണെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ അറിയിച്ചതായും പ്രിയങ്ക പറയുന്നു. അതേസമയം സംഭവത്തിനു പിന്നാലെ മക്ഡൊണാള്‍ഡില്‍ നിന്നുള്ള ഒരാള്‍ ഫേസ്ബുക്കില്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് പ്രിയങ്കയുടെ സഹോദരി സോണിക പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പരാതി നല്‍കുമെന്ന് അവരെ അറിയിച്ചതായി സോണിക വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ നടപടി സ്വീകരിക്കുന്നതിനു പകരം അധികൃതര്‍ തങ്ങള്‍ക്ക് സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്തതും കുട്ടികളുടെ ജന്മദിന ആഘോഷ പാര്‍ട്ടി നടത്താമെന്ന് വാഗ്ദാനം ചെയ്തതും അതിശയിപ്പിച്ചുവെന്നും പ്രിയങ്കയുടെ ബന്ധുക്കള്‍ പറഞ്ഞു.
ഇതിന്റെ ഫോട്ടോ ഉള്‍പ്പെടെയാണ് പ്രിയങ്ക പരാതി നല്‍കിയത്. ഫാസ്റ്റ് ഫുഡ് ഭീമന്മാര്ക്കെതിരെ കോടതിയില്‍ ഹര്‍ജി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മക്ഡൊണാള്‍ഡ് ഇന്ത്യ വക്താവ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications