കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ദില്ലിയില്‍ ഗര്‍ഭിണിയായ സ്ത്രീയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു

  • By S Swetha
Google Oneindia Malayalam News

ദില്ലി: കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ദില്ലിയില്‍ 25കാരിയായ ഗര്‍ഭിണിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ ഹര്‍ഷ് വിഹാറില്‍ ന യുവതിയെ മര്‍ദ്ദിച്ചുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ദീപക് (27), ശകുന്തള (52), ലളിത് കുമാര്‍ (29) എന്നീ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അയല്‍വാസിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിച്ചാണ് പ്രതികള്‍ യുവതിയെ മര്‍ദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. അഞ്ചുമാസം ഗര്‍ഭിണിയായ പ്രിയങ്കയെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും കുടുംബം അറിയിച്ചു.

കുൽഭൂഷൺ യാദവ് കടുത്ത സമ്മർദ്ദത്തിൽ: പാക് ചാരനെന്ന് മൊഴി നൽകാൻ സമ്മർദ്ധമെന്ന് ഇന്ത്യകുൽഭൂഷൺ യാദവ് കടുത്ത സമ്മർദ്ദത്തിൽ: പാക് ചാരനെന്ന് മൊഴി നൽകാൻ സമ്മർദ്ധമെന്ന് ഇന്ത്യ

കഴിഞ്ഞ വര്‍ഷം വിവാഹിതയായ പ്രിയങ്ക സൗത്ത് ഈസ്റ്റ് ദില്ലിയിലെ തുഗ്ലകാബാദില്‍ നിന്ന് ഫരീദാബാദിലേക്ക് താമസം മാറിയതായി സഹോദരന്‍ സന്ദീപ് കുമാര്‍ പറയുന്നു. ''അവളെ കാണാതായത് അമ്മായിയമ്മ അറിയിച്ചപ്പോള്‍ തന്നെ പൊലീസിന് പരാതി നല്‍കി. 10-11 ദിവസത്തിനുശേഷം, ഞങ്ങളുടെ ഒരു സുഹൃത്ത് അവളെ ആക്രമിക്കുന്നതിന്റെ ഒരു വീഡിയോ കണ്ടു. ഞങ്ങള്‍ പോലീസിനെ ബന്ധപ്പെട്ടു, അങ്ങനെയാണ് പ്രിയങ്കയെ കണ്ടെത്തുന്നത്. ''അദ്ദേഹം പറഞ്ഞു.

women2-1

ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍, സ്ത്രീയെ 5-10 ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് കാണാം. കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് കൊണ്ടാണ് മര്‍ദ്ദനം. മൂന്ന് പേര്‍ അവളുടെ തലയില്‍ അടിക്കുന്നത് കാണാം. പണം നല്‍കി ആകര്‍ഷിച്ചാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നത്. ദൃശ്യങ്ങളില്‍ സ്ത്രീ കരയുന്നതും ആളുകളോട് തന്നെ വിട്ടയക്കണമെന്ന് അഭ്യര്‍ഥിക്കുന്നതും കാണാം. യുവതി വെള്ളം ആവശ്യപ്പെട്ടെങ്കിലും അത് പോലും നിഷേധിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അക്രമത്തെ കുറിച്ച് ഫോണ്‍ വഴി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവ സ്ഥലത്തേക്ക് പൊലീസെത്തിയതെന്ന് നോര്‍ത്ത് ഈസ്റ്റ് ഡിസിപി അതുല്‍ കുമാര്‍ താക്കൂര്‍ പറഞ്ഞു. ഹര്‍ഷ് വിഹാറിലെ മണ്ടോളിയില്‍ അക്രമത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവതിയെ കണ്ടെത്തി. കുട്ടികളെ കടത്തുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് നാട്ടുകാരില്‍ ചിലര്‍ ആക്രമിച്ചത്. സ്ത്രീ കുറ്റവാളിയല്ലെന്നും ആരോപണങ്ങള്‍ വ്യാജമാണെന്നും ഞങ്ങള്‍ കണ്ടെത്തി.

ഐപിസി സെക്ഷനുകള്‍ 323 (സ്വമേധയാ ഉപദ്രവമുണ്ടാക്കുന്നു), 341 (തെറ്റായ നിയന്ത്രണം), 34 (പൊതുവായ ഉദ്ദേശ്യങ്ങള്‍ നിറവേറ്റുന്നതിനായി നിരവധി ആളുകള്‍ ചെയ്ത പ്രവൃത്തികള്‍) എന്നിവ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. യുവതിയെ പിന്നീട് അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇരയുടെ കുടുംബത്തെ കണ്ടെത്താന്‍ പോലീസ് സഹായിക്കുകയും മാതാപിതാക്കളെ ഏല്‍പ്പിക്കുകയും ചെയ്തു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും മറ്റു പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും എന്‍സിആറിലും നിരവധി ആളുകള്‍ മര്‍ദ്ദിക്കപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് മാസം മാത്രം ഉത്തര്‍പ്രദേശില്‍ ഇത്തരത്തില്‍ 20 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
Pregnant woman victim of mob lynching in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X