പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും സൗജന്യയാത്രയൊരുക്കി ഓട്ടോ ഡ്രൈവര്‍
മധുരൈ: അമിത ചാര്‍ജ് ഈടാക്കുന്നത് പേടിച്ച് ഓട്ടോയില്‍ കയറാന്‍ മടിക്കുന്നവര്‍ മീനാക്ഷിസുന്ദരത്തിന്റെ ഓട്ടോയില്‍ കയറും. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും എഴുപത് വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും ആശുപത്രിയില്‍ പോകുന്ന പാവപ്പെട്ടവര്‍ക്കും സൗജന്യ യാത്രയൊരുക്കുന്ന ഒരു ഓട്ടോ ഡ്രൈവറുണ്ട്. മീനാക്ഷിസുന്ദരം എന്ന ഓട്ടോ ഡ്രൈവറാണ് ആവശ്യഘട്ടത്തില്‍ ഓടിയെത്തുന്നത്.
പാവപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങായി പാവം ഈ ഓട്ടോക്കാരന്‍ ഓടി എത്തും. യാത്ര ആണെങ്കിലോ സൗജന്യവും. ഓട്ടോക്കാര്‍ അമിത നിരക്ക് ഈടാക്കുന്ന ഈ കാലത്ത് ഓട്ടോ ജീവനക്കാര്‍ക്ക് ഒരു പ്രചോദനമാണ് മീനാക്ഷിസുന്ദരം. മധുരൈ റോഡുകളിലാണ് മീനാക്ഷി ഓട്ടോ സര്‍വ്വീസ് നടത്തുന്നത്.

ഇന്ത്യയില്‍ എത്തുന്ന വിനോദ സഞ്ചാരികളെ എന്നും ഓട്ടോക്കാര്‍ പറ്റിക്കുന്ന സ്ഥിതിയാണ് കാണാറുള്ളത്. എന്നാല്‍ മീനാക്ഷിസുന്ദരത്തിന്റെ ഓട്ടോയില്‍ വിനോദസഞ്ചാരികള്‍ക്കും ഡിസ്‌കൗണ്ടുണ്ട്. വിദേശ സഞ്ചാരികള്‍ക്ക് 30 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍ വരുന്ന സഞ്ചാരികള്‍ക്ക് 20 ശതമാനവുമാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഓട്ടോ സര്‍വീസ് നടത്തുകയാണ് മീനാക്ഷിസുന്ദരം. മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നാണ് മീനാക്ഷിസുന്ദരത്തിന്റെ ആഗ്രഹം. വാടകയ്‌ക്കെടുത്ത ഓട്ടോയാണ് ഇയാള്‍ ഓടിക്കുന്നത്. എത്ര നഷ്ടം വന്നാലും ഇയാള്‍ അതൊന്നും കാര്യമാക്കാറില്ല. സൗജന്യയാത്രകള്‍ നല്‍കുമ്പോള്‍ പ്രായമായവരുടെയും കുട്ടികളുടെയും സന്തോഷവും അനുഗ്രഹവും വിലമതിക്കാത്തതാണെന്നാണ് അദ്ദേഹം പറയുന്നത്.












Click it and Unblock the Notifications