Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകന്‍ വാഡിയ പീഡിപ്പിച്ചെന്ന് പ്രീതി സിന്റ

മുംബൈ: മുന്‍ കാമുകനായ നെസ് വാഡിയയ്‌ക്കെതിരെ ബോളിവുഡ് താരം പ്രീതി സിന്റ പീഡനത്തിന് പരാതി നല്‍കി. ഐ പി എല്‍ മത്സരത്തിനിടെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ച് വാഡിയ തന്നോട് മോശം വാക്കുകള്‍ പറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. ആളുകള്‍ നോക്കിനില്‍ക്കെയാണ് വാഡിയ തന്നോട് അസഭ്യം പറഞ്ഞതെന്നും താരം പരാതിപ്പെടുന്നു.

ഐ പി എല്‍ ഫൈനലിസ്റ്റുകളായ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ ഉടമസ്ഥരില്‍ ഒരാളാണ് പ്രീതി സിന്റ. ബിസിനസ് മാഗ്നറ്റായ നെസ് വാഡിയയുമായി അഞ്ച് വര്‍ഷമായുള്ള ബന്ധം നടി അടുത്തിടെ അവസാനിപ്പിച്ചിരുന്നു. 39 കാരിയായ നടി മുംബൈ മറൈന്‍ ഡ്രൈവ് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ പ്രീതി സിന്റ നടത്തുന്നത് പബ്ലിസിറ്റി സ്റ്റണ്ടാണ് എന്നാണ് നെസ് വാഡിയ പറയുന്നത്. സംഭവത്തില്‍ താന്‍ നിരപരാധിയാണ്. ബോളിവുഡില്‍ അവസരം കിട്ടാതായ പ്രീതി സിന്റ പബ്ലിസിറ്റിക്ക് വേണ്ടി തന്റെ പേര് ഉപയോഗിക്കുകയാണ്. പ്രിതി ഇത്രയും തരംതാഴും എന്ന് കരുതിയിരുന്നില്ല - വാഡിയ പറഞ്ഞു.

പ്രിതി - വാഡിയ വിവാദം

പ്രിതി - വാഡിയ വിവാദം

അഞ്ചുവര്‍ഷം മുമ്പാണ് ബോളിവുഡ് നടിയായ പ്രീതി സിന്റയും ബിസിനസ് ഗണ്ണായ നെസ് വാഡിയയും പ്രണയത്തിലാകുന്നത്. 2009 ലെ ഐ പി എല്‍ സീസണാണ് ഇവരെ ഒരുമിപ്പിച്ചത്. അഞ്ചുര്‍ഷം ഇരുവരും ഈ ബന്ധം കൊണ്ടുനടന്നു.

എപ്പോള്‍ പിരിഞ്ഞു

എപ്പോള്‍ പിരിഞ്ഞു

പ്രീതി സിന്റയും നെസ് വാഡിയയും പിരിഞ്ഞു എന്നത് തന്നെ പുറത്തറിഞ്ഞിരുന്നില്ല. ഐ പി എല്‍ 2014 സീസണിലും ഇരുവരും ഗാലറിയില്‍ ഒന്നിച്ചു കാണപ്പെട്ടിരുന്നു.

പീഡനത്തിന് പരാതി

പീഡനത്തിന് പരാതി

നെസ് വാഡിയ ആളുകളുടെ മുന്നില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് പ്രീതി പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ സത്യമുണ്ടോ. പരാതിയില്‍ കഴമ്പില്ലെന്ന് നെസ് വാഡിയ പറയുന്നു.

പബ്ലിസിറ്റി സ്റ്റണ്ട്

പബ്ലിസിറ്റി സ്റ്റണ്ട്

നെസ് വാഡിയ ക്യാംപ് ആരോപിക്കുന്നത് പോലെ വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണോ പ്രീതിയുടെ പരാതിക്ക് പിന്നില്‍.

അവസരമില്ല

അവസരമില്ല

ബോളിവുഡില്‍ ഇപ്പോള്‍ പ്രീതിക്ക് ചിത്രങ്ങള്‍ കുറവാണ്. 2009 ന് ശേഷം നാല് വര്‍ഷം പ്രീതി അഭിനയിച്ചതേയില്ല. സ്വന്തമായി എഴുതി നിര്‍മിച്ച ഇഷ്‌ക് ഇന്‍ പാരിസിലൂടെയാണ് പ്രീതി ബോളിവുഡില്‍ തിരിച്ചെത്തിയത്.

അത്തരക്കാരിയാണോ

അത്തരക്കാരിയാണോ

വാഡിയ പറയുന്നത് പോലെ പബ്ലിസിറ്റിക്ക് വേണ്ടി പ്രീതി സിന്റ ഇത്തരമൊരു പരാതി നല്‍കുമെന്ന് പ്രീതിയെ അടുത്തറിയുന്നവര്‍ പറയില്ല. വളരെ പ്രസന്നവതിയും തുറന്ന മനസുമുള്ള ഒരാളാണ് പ്രീതി സിന്റ.

യുവരാജുമായി എന്ത്

യുവരാജുമായി എന്ത്

ഐ പി എല്ലിന്റെ ആദ്യ സീസണില്‍ ക്യാപ്റ്റനായിരുന്ന യുവരാജിന്റെയും പ്രീതിയുടെയും പേരില്‍ കഥകളുണ്ടായിരുന്നു. ഇരുവരെയും പലപ്പോഴും ഒരുമിച്ചു കാണുകയും യുവി ഫഌട്ടാണെന്ന് പ്രീതി പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലല്ലെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറഞ്ഞു.

മുന്‍പും പരാതികളുണ്ട്

മുന്‍പും പരാതികളുണ്ട്

സല്‍മാന്‍ ഖാന്‍ മോശമായി വാക്കുകള്‍ പ്രയോഗിച്ചു എന്ന് പറഞ്ഞ് മിഡ് ഡേയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ട് പ്രീതി സിന്റ.

ബന്ധങ്ങളും കുറവല്ല

ബന്ധങ്ങളും കുറവല്ല

യുവരാജിനെപ്പോലെ ഗോസിപ്പല്ല. നെസ് വാഡിയ്ക്ക് പുറമേ മാര്‍ക് റോബിന്‍സണ്‍, ശേഖര്‍ കപൂര്‍ തുടങ്ങിയവര്‍ക്കൊപ്പം ഡേറ്റിംഗിലായിരുന്നു പ്രീതി സിന്റ മുന്‍പ്.

 തുടക്കം സൂപ്പര്‍ ഹിറ്റ്

തുടക്കം സൂപ്പര്‍ ഹിറ്റ്

1998 ല്‍ ദില്‍ സേ എന്ന ബംബര്‍ ഹിറ്റിലൂടെയാണ് മനോഹരമായ നുണക്കുഴികളുമായി ഈ ഷിംലക്കാരി സുന്ദരി ബോളിവുഡില്‍ അരങ്ങേറിയത്. പിന്നെ കുറച്ചുകാലം പ്രീതിയുടെ നല്ല ദിസവങ്ങളാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+