വാഡിയ മുന്‍പും പ്രീതി സിന്റയെ പീഡിപ്പിച്ചു?
മുംബൈ: നെസ് വാഡിയ ഇതിന് മുമ്പും ബോളിവുഡ് താരം പ്രീതി സിന്റയെ പീഡിപ്പിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍. ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് പ്രീതി സിന്റ വാഡിയയ്ക്ക് മുന്നറിയിപ്പ് കൊടുത്തതായാണ് എഫ് ഐ ആറില്‍ പറയുന്നത്. വാഡിയയ്‌ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മാരിയ പറഞ്ഞു.
പ്രീതി സിന്റയുടെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. അതെസമയം നെസ് വാഡിയയ്‌ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര വനിതാ കമ്മീഷനും രംഗത്തു വന്നിട്ടുണ്ട്. എന്തായാലും പ്രീതി സിന്റയുടെ പരാതിയില്‍ പോലീസ് വാഡിയയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അഞ്ചുവര്‍ഷത്തോളം ഒരുമിച്ച് കഴിഞ്ഞ ശേഷമാണ് ഇരുവരും പിരിഞ്ഞത്. കഴിഞ്ഞ ദിവസമാണ് വാഡിയയ്‌ക്കെതിരെ പ്രീതി സിന്റ പോലീസില്‍ പരാതി നല്‍കിയത്.

തന്റെ ജീവിതത്തിലെ കഒരു വിഷമഘട്ടമാണ് ഇപ്പോഴെന്ന് പ്രീതി സിന്റ പറഞ്ഞു. മുന്നില്‍ വേറെ വഴികള്‍ ഉണ്ടായിരുന്നില്ല. അതാണ് പരാതിപ്പെട്ടത്. നെസ് വാഡിയയ്‌ക്കെതിരായ പരാതിയെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ താരം തയ്യാറായില്ല. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ ഐ പി സി 354, 504, 506, 509 വകുപ്പുകള്‍ പ്രകാരമാണ് നെസ് വാഡിയയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ വെച്ച് നെസ് വാഡിയ തന്നോട് മോശമായ രീതിയില്‍ സംസാരിക്കുകയും തടയുകയും ചെയ്തു എന്നാണ് പ്രീതി സിന്റയുടെ പരാതി. എന്നാല്‍ ഈ ആരോപണങ്ങള്‍ നെസ് വാഡിയ നിഷേധിച്ചു. തന്റെ പൂര്‍വ്വ കാമുകനും ബിസിനസ് പങ്കാളിയുമായ വാഡിയ മറ്റൊരു ബന്ധത്തിലാകുന്നതിലുള്ള കെറുവാണ് പ്രീതി സിന്റയുടെ പരാതിക്ക് പിന്നിലെന്നാണ് വാഡിയയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications